ഉണർവ്വ് യോഗങ്ങളും സംഗീതവിരുന്നും അടൂരിൽ

അടൂർ: അടൂർ ഠൗൺ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ അടൂർ ബൈപ്പാസിലുള്ള ഹുണ്ടായ് ഷോറൂമിന് സമീപം പട്ടന്മാരേത്ത് ഭവനാങ്കണത്തിൽ വച്ച് 2023 ജൂൺ 1, 2, 3 (വ്യാഴം, വെള്ളി, ശനി) ദിവസങ്ങളിൽ. വൈകിട്ട് 6 മണി മുതൽ 9 മണി വരെ ഉണർവ് യോഗങ്ങളും സംഗീത വിരുന്നും നടത്തപ്പെടുന്നു. പാസ്റ്റർ ഷാബു ജോൺ (സെക്ഷൻ പ്രസ്ബിറ്റർ) യോഗം ഉദ്ഘാടനം ചെയ്യും.

വിവിധ യോഗങ്ങളിൽ റവ. തോമസ് ഫിലിപ്പ് (സെക്രട്ടറി എ.ജി. മലയാളം ഡിസ്ട്രിക്റ്റ്), പാസ്റ്റർ സുഭാഷ് കുമരകം. റവ. ടി. ജെ. ശമുവേൽ (സൂപ്രണ്ട് എ.ജി. മലയാളം ഡിസ്ട്രിക്റ്റ്) തുടങ്ങിയ ദൈവദാസന്മാർ ദൈവവചനത്തിൽ നിന്നും ശുശ്രൂഷിക്കുന്നു. ഹെവൻലി ബീറ്റ്സ് (കൊട്ടാരക്കര) സംഗീത ശുശ്രുഷയ്ക്ക് നേതൃത്വം നൽകും. സ്ഥലം സഭാ ശുശ്രുഷകൻ പാസ്റ്റർ ജോസഫ് കുര്യന്റെ നേതൃത്വത്തിൽ യോഗ ക്രമീകരങ്ങൾ നടന്നുവരുന്നു. ഏവരെയും ഈ യോഗങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

-Advertisement-

You might also like
Comments
Loading...