പാസ്റ്റർ സിജു സ്കറിയ അബുദാബി യുണൈറ്റഡ് ബഥേൽ ഏ ജി ചർച്ചിന്റെ പാസ്റ്ററായി ചുമതലയേറ്റു

അസംബ്ലിസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ടിനു കീഴിലുള്ള സഭയായ അബുദാബി യുണൈറ്റഡ് ബഥേൽ അസംബ്ലി ഓഫ് ഗോഡ് സഭയുടെ ശുശ്രുഷകനായി പാസ്റ്റർ സിജു സ്കറിയ ചുമതലയേറ്റു.

സഭാ സെക്രട്ടറി ജോയ് മാത്യു അധ്യക്ഷത വഹിച്ച പ്രത്യേക മീറ്റിങ്ങിൽ പാസ്റ്റർ വില്യം ജോസഫ്, പാസ്റ്റർ ബെന്നി പി ജോൺ, പാസ്റ്റർ ജോജി ജോർജ്, പ്രകാശ് വി, ജേക്കബ് സ്കറിയ, മാത്യു പി ഇ, ബെഞ്ചമിൻ കെ റോയ് തുടിങ്ങിയവർ ആശംസകൾ അറിയിച്ചു.
വയനാട്, പുൽപള്ളി സ്വദേശിയാണ് പാസ്റ്റർ സിജു സ്കറിയ.എ ജി മലബാർ ഡിസ്ട്രിക്ട് സി.എ പ്രസിഡന്റ്‌, സെക്ഷൻ പ്രസ്ബിറ്റർ എന്നീ ചുമതലകൾ നിർവഹിച്ചിട്ടുണ്ട് .നിലവിൽ സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ചാരിറ്റി ഡിപ്പാർട്മെന്റ് അംഗമായും പ്രവർത്തിച്ചു വരുന്നു. അസംബ്ലിസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ടിൽ കൊയിലാണ്ടി, പാണത്തൂർ, ചെറുപുഴ എന്നീ സഭകളിൽ ശുശ്രുഷിച്ചിട്ടുണ്ട്.

ഭാര്യ: ലീന സിജു, മക്കൾ: ജുവാന, ജുവൽ.

-Advertisement-

You might also like
Comments
Loading...