അവകാശ സംരക്ഷണ റാലിയും യോഗവും നടന്നു

തിരുവനന്തപുരം, തുടലി ഐപിസി സഭയുടെ സ്‌നാന തൊട്ടി ജെസിബി ഉപയോഗിച്ച് പൊളിച്ച അതിക്രമത്തിനെതിരെ പിസിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അവകാശ സംരക്ഷണ റാലിയും വിശദീകരണ യോഗവും നടന്നു.

ആര്യങ്കോട് ജംഗ്ഷനിൽ നിന്നും ആരംഭിച്ച റാലി പിസിഐ ജില്ലാ പ്രസിഡൻ്റ് പാസ്റ്റർ ജേക്കബ് കുര്യൻ ഉത്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പാസ്റ്റർ കെ എ തോമസ് അധ്യക്ഷത വഹിച്ചു. പിസിഐ സംസ്ഥാന ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട് മുഖ്യ പ്രഭാഷണം നടത്തി. റാലി തുടലി ഐപിസി ചർച്ച് ഗ്രൗണ്ടിൽ സമാപിച്ചു. സമാപന സമ്മേളനം ഐപിസി സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ ഉത്ഘാടനം ചെയ്തു.

പാസ്റ്റർ ഷാജി എം ജെ ബഥേസ്ദ,( ഐപിസി, തുടലി ) പ്രസ്താവന നടത്തി. പാസ്റ്റർ സതീഷ് നെൽസൺ( ഇൻ്റർനാ ഷണൽ സീയോൻ അസംബ്ലി, ജനറൽ പ്രസിഡൻ്റ്),പാസ്റ്റർ സജോ തോണിക്കുഴിയിൽ, പാസ്റ്റർ പി. കെ. യേശുദാസ്
(എ ജി മേഖല ഡയറക്ടർ ) പാസ്റ്റർ സുബി ( ഇൻ്റർ നാഷണൽ സീയോൻ അസംബ്ലി, സെൻ്റർ മിനിസ്റ്റർ), പാസ്റ്റർ വിജയകുമാർ( ഐപിസി സ്റ്റേറ്റ് കൗൺസിൽ അംഗം) , പാസ്റ്റർ സ്പർജൻ കോവളം, പാസ്റ്റർ രഞ്ജി പത്തനംതിട്ട, പാസ്റ്റർ സിബി കുഞ്ഞുമോൻ, പാസ്റ്റർ ഷൈജു വെള്ളനാട്, പാസ്റ്റർ ജോജി എന്നിവർ അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു.

പിസിഐ ജില്ലാ – താലൂക്ക് ഭാരവാഹികൾ പങ്കെടുത്തു.

-Advertisement-

You might also like
Comments
Loading...