കാരുണ്യ ഹസ്തം, ഭക്ഷ്യകിറ്റ് വിതരണം

പാലക്കാട്: പാലക്കാട്‌ ജില്ലയിലെ ചിറ്റൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏഡൻ ചാരിറ്റബിൾ ഫൌണ്ടേഷന്റെ ആഭിമുഖ്യത്തിൽ “കാരുണ്യ ഹസ്തം ” സൗജന്യ ഭക്ഷ്യകിറ്റ് വിതരണം നടത്തപ്പെട്ടു. പാലക്കാട്‌ ജില്ലയിലെ നാഗലശ്ശേരി പഞ്ചായത്തിലെ പാലിയേറ്റീവ് കെയറിന്റെ കീഴിലുള്ള നിർധനരായ 31 കിടപ്പ് രോഗികൾക്ക് കിറ്റുകൾ നൽകപ്പെട്ടു. ഏഡൻ ചാരിറ്റബിൾ ഫൌണ്ടേഷൻ പ്രസിഡന്റ് ശ്രീ. മോഹൻ രാജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, നാഗലശ്ശേരി പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ. ബാലചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.

ഇ. സി. എഫ് എക്സിക്യൂട്ടീവ് ബോർഡ് അംഗം പാസ്റ്റർ. പ്രതീഷ് ജോസഫ് സ്വാഗതവും, സെക്രട്ടറി ശ്രീ. അനൂപ് ജെയിംസ് സംഘടനയെ പരിചയപ്പെടുത്തുകയും ചെയ്തു. പ്രസ്തുത ചടങ്ങിൽ ശ്രീ.കെ. വി. സുന്ദരൻ (വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ), ശ്രീ. എം. എം. രാജൻ (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ), ശ്രീമതി. ഇന്ദിര (വാർഡ് മെമ്പർ ), പാസ്റ്റർ. സന്തോഷ്‌ മാത്യു എന്നിവർ ആശംസകൾ അറിയിച്ചു. ഇ. സി എഫ് ട്രഷറർ ശ്രീ ബിജോയ്‌ വർഗീസ്‌ നന്ദി പ്രകാശനവും നിർവ്വഹിച്ചു. ഒരു പഞ്ചായത്തിൽ തുടർമ്മാനമായി മൂന്നു മാസം ഈ. സി. എഫ് പദ്ധതി മുഖേന കിറ്റ് വിതരണം നിർവഹിക്കപ്പെടുന്നതാണ്. കേരളത്തിൽ ഉടനീളം വിദ്യാഭ്യാസ സഹായം, പൊതിച്ചോർ വിതരണം, ഭവന നിർമ്മാണ സഹായം, ദുരന്ത മേഖലകളിലെ സഹായം, ആശുപത്രി സഹായം എന്നിങ്ങനെയുള്ള വ്യത്യസ്തമായ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ അനേകം വ്യക്തികൾക്ക് കൈത്താങ്ങാകുവാൻ ഇതിനോടകം ട്രസ്റ്റിന് സാധിച്ചിട്ടുണ്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.