കര്‍ണാടക മുഖ്യമന്ത്രിയായി എസ് സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞാ നാളെ; ഡി കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രി

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി എസ് സിദ്ധരാമയ്യയെ പ്രഖ്യാപിച്ച് ഹൈക്കമാന്‍ഡ്. ഡല്‍ഹി എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ഔദ്യോഗിക പ്രഖ്യാപനം. കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ ഏക ഉപമുഖ്യമന്ത്രിയാകും.നാളെ  ശനിയാഴ്ച 12.30നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. സിദ്ധരാമയ്യ, ഡി കെ ശിവകുമാര്‍ ഉള്‍പ്പെടെ കുറച്ച് പേര്‍മാത്രമാകും ശനിയാഴ്ചയിലെ ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്യുക. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ കെസി വേണുഗോപാല്‍, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരാണ് ഹൈക്കമാന്‍ഡ് തീരുമാനം പ്രഖ്യാപിച്ചത്.

ഇത് രണ്ടാം തവണയാണ് സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. 2013 മെയ് 13 മുതല്‍ 2018 മെയ് 17 വരെ ആയിരുന്നു സിദ്ധരാമയ്യയുടെ ആദ്യ ഭരണകാലം. കര്‍ണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവ്, കര്‍ണാടക ഉപമുഖ്യമന്ത്രി എന്നിങ്ങനെയുള്ള പദവികളും സിദ്ധരാമയ്യ വഹിച്ചിട്ടുണ്ട്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading