ബിബിസി റിപ്പോർട്ട്‌: കേരളം പ്രേതനഗരം

കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രവാസി മലയാളികള്‍ ഉള്ളത് തിരുവല്ലയിലും പരിസര പ്രദേശങ്ങളിലും ആണ്. കുമ്പനാട് എത്തിയ ബിബിസി സംഘം കണ്ടെത്തിയത് ഇവിടെയുള്ള മിക്ക വീടുകളിലും പ്രായം ചെന്നവര്‍ മാത്രമാണ് എന്ന കാര്യമാണ്. ഇതോടെ കുമ്പനാടിനെ ഒരു ചൂടുപലകയാക്കി മാറ്റി കേരളം അതിവിദൂരമല്ലാത്ത ഭാവിയില്‍ വൃദ്ധരെ കൊണ്ട് നിറയുന്ന ഒരു സംസ്ഥാനം ആയി മാറുമെന്നും ബിബിസി നിരീക്ഷിക്കുന്നു.

കേരളം വൃദ്ധരെ കൊണ്ട് നിറയുന്നതിനാല്‍ പ്രേതനഗരം എന്ന തലക്കെട്ട് നല്‍കിയാണ് ബിബിസി വിശേഷിപ്പിച്ചിരിക്കുന്നത്.
ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കേരളത്തിലെത്തി പലവട്ടം റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ള സൗദിക് ബിശ്വാസാണ് ഈ വാര്‍ത്തയും തയ്യാറാക്കിയിരിക്കുന്നത്.

ബിബിസിയില്‍ നിന്നും എത്തിയവര്‍ തന്നോട് കുമ്പനാട് പ്രദേശത്തെ അടഞ്ഞു കിടക്കുന്ന വീടുകളെ കുറിച്ചും മറ്റും ചോദിച്ചിരുന്നു. എന്നാല്‍ വാര്‍ത്തയിലൂടെ പ്രചരിക്കുന്ന കാര്യങ്ങളോട് പൂര്‍ണ്ണമായും യോജിക്കാന്‍ കഴിയില്ല. കുമ്പനാട് ഉള്‍പ്പടെയുള്ള ചില പ്രദേശങ്ങളില്‍ വീടുകള്‍ അടഞ്ഞു കിടക്കുന്നുവെങ്കിലും ഇപ്പോള്‍ ബിബിസി വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്ന തരത്തിലുള്ള കണക്കുകള്‍ ശരിയല്ലെന്ന് കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ജി. ആശ പറഞ്ഞു.

-Advertisement-

You might also like
Comments
Loading...