ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍: സ്വീകരിച്ച നടപടികൾ രണ്ടാഴ്ചയ്ക്കുള്ളിൽ സത്യവാങ്മൂലം നൽകണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി

ന്യൂഡൽഹി: രാജ്യത്ത് ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളിൽ വിവിധ സംസ്ഥാനങ്ങൾ സ്വീകരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രീം കോടതി. ക്രൈസ്തവർ ആക്രമണം നേരിട്ട പരാതികളിൽ എട്ട് സംസ്ഥാനങ്ങളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത കേസുകൾ, അന്വേഷണത്തിന്റെ പുരോഗതി, അറസ്റ്റുകൾ, കുറ്റപത്രം നൽകിയ കേസുകൾ തുടങ്ങിയ വിവരങ്ങൾ നൽകണമെന്നാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകിയത്.

ക്രൈസ്തവ സമൂഹത്തിനെതിരായ അക്രമങ്ങളിൽ നടപടിയെടുക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണം എന്നാവശ്യപ്പെട്ട് ബാംഗ്ലൂർ അതിരൂപത ആർച്ച്
ബിഷപ് റവ. ഡോ. പീറ്റർ മക്കാഡോ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലാണ്
കോടതി നിർദേശം.
ചില സംസ്ഥാനങ്ങൾ കൂടുതൽ സമയം ആവശ്യപ്പെട്ടതിനാലാണ് സത്യവാങ്മൂലം സമർപ്പിക്കാൻ വൈകിയതെന്നായിരുന്നു ആഭ്യന്തര
മന്ത്രാലയത്തിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയ അറിയിച്ചത്.
വിവിധ ക്രൈസ്തവ സമൂഹങ്ങൾക്കെതിരായ
അക്രമ സംഭവങ്ങളിൽ ബിഹാർ, ഹരിയാന, ചത്തീസ്ഗഡ്, ജാർഖണ്ഡ്, ഒഡീഷ, കർണാടക,
മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാന സർക്കാരുകൾ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട്
നൽകണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സുപ്രീം കോടതി നിർദേശം
നൽകിയിരിക്കുന്നത്.

ഈ സംസ്ഥാനങ്ങളിൽ 2021 കാലത്ത് ലഭിച്ച പരാതികളിൻമേൽ സ്വീകരിച്ച നടപടിളുടെ
വിവരമാണ് നൽകേണ്ടത്. കൂടാതെ സുപ്രീം
കോടതി നൽകിയ നിർദേശങ്ങൾ ഈ സംസ്ഥാനങ്ങൾ കൃത്യമായി പാലിച്ചിട്ടുണ്ടോ എന്ന്
കേന്ദ്രം പരിശോധിക്കണം.
2022 ന് ശേഷം രാജ്യത്ത് ക്രൈസ്തവർക്കെതിരായ അക്രമങ്ങളിൽ ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ടെന്ന് പരാതിക്കാർക്ക് വേണ്ടി
ഹാജരായ അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് കോടതിയെ അറിയിച്ചു.

-Advertisement-

You might also like
Comments
Loading...