ഹൂസ്റ്റൺ പെന്തക്കോസ്ത് ഫെലോഷിപ്പിന്റെ വാർഷിക കൺവൻഷനു സമാപനം

ജോയി തുമ്പമൺ

ഹൂസ്റ്റൺ: ഹൂസ്റ്റൺ പെന്തക്കോസ്ത് ഫെലോഷിപ്പിന്റെ വാർഷിക കൺവൻഷൻ സമാപിച്ചു. ഫെബ്രുവരി 24, 25 തീയതികളിൽ നടന്ന പൊതുയോഗത്തിൽ പാസ്റ്റർ സാം അലക്സ്, ഡോ. ഷാജി ഡാനിയേൽ, ഡോ. റ്റിം ഹിൽ എന്നിവർ പ്രസംഗിച്ചു. പാസ്റ്റർമാരായ മാത്യു കെ. ഫിലിപ്പ്, തോമസ് ഏബ്രഹാം എന്നിവർ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് പാസ്റ്റർ ജേക്കബ് മാത്യു കൺവൻഷൻ ഉദ്ഘാടനം ചെയ്തു.

ഫെബ്രുവരി 26ന് ഞായറാഴ്ച രാവിലെ നടന്ന യോഗത്തിൽ ഡോ. വിൽസൺ വർക്കി അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് പാസ്റ്റർ സണ്ണി താഴാംപള്ളം സങ്കീർത്തനം വായിച്ചു പ്രബോധിപ്പിച്ചു. ഡോ. റ്റിം ഹിൽ മുഖ്യ പ്രഭാഷണം നടത്തി. എച്ച്പിഎഫ് പ്രസിഡന്റ് പാസ്റ്റർ ജേക്കബ് മാത്യു തിരുവത്താഴ ശുശ്രൂഷയ്ക്കു നേതൃത്വം നൽകി. സെക്രട്ടറി ജോസഫ് കുര്യൻ കൃതജ്ഞത അറിയിച്ചു. മീഡിയാ കോഡിനേറ്റർ ഫിന്നി രാജു ഹൂസ്റ്റൺ, ഹാർവെസ്റ്റ് യുഎസ്എയിലൂടെയും പ്രയർമൗണ്ട് മീഡിയായിലൂടെയും തൽസമയ സംപ്രേക്ഷണം ചെയ്തു.

യുവജനങ്ങൾക്കും സംബന്ധിച്ച ഏവർക്കും ആത്മീയ ഉണർവ്വ് ഈ കൺവൻഷൻ പ്രദാനം ചെയ്തു. ഹൂസ്റ്റണിലും സമീപ പ്രദേശങ്ങളിലും ഉള്ള ഉപദേശ ഐക്യമുള്ള പതിനാറു സഭകളുടെ ഐക്യ കൂട്ടായ്മയാണ് ഹൂസ്റ്റൺ പെന്തക്കോസ്ത് ഫെലോഷിപ്പ്.

-Advertisement-

You might also like
Comments
Loading...