റവ. ഡോ. ബിജു ചാക്കോ ഡെറാഡൂൺ ന്യൂ തിയോളജിക്കൽ കോളേജ് പ്രിൻസിപ്പലായി നിയമിതനായി

ഡെറാഡൂൺ: ഉത്തരേന്ത്യയിലെ പ്രമുഖ വേദശസ്ത്ര പഠനകേന്ദ്രമായ  ന്യൂ തിയോളജിക്കൽ കോളേജ് പ്രിൻസിപ്പലായി ഡോ.ബിജു ചാക്കോ നിയമിതനായി. 2023-2024 അധ്യയാന വർഷത്തിൽ  ജൂലൈ 3 മുതൽ ചുമതല ഏറ്റെടുക്കും. കഴിഞ്ഞ 20 വർഷമായി പ്രിൻസിപ്പൽ ചുമതലയിലായിരുന്ന ഡോ. സൈമൺ സാമുവേൽ വിരമിക്കുന്ന ഒഴിവിലാണ് ഡോ. ബിജു ചാക്കോ നിയമിതായത്.

കൊല്ലം ജില്ലയിൽ പത്തനാപുരം നെടുത്തേരി സ്വദേശിയായ ഡോ.ബിജു  ചാക്കോ കൽക്കട്ട സെറാംപൂർ കോളേജിൽ നിന്നും ബി.ഡി, ചെന്നെ ലൂഥറൻ തിയോളജിക്കൽ സെമിനാരിയിൽ നിന്നും എം.റ്റി. എച്ച്, ബാംഗ്ലൂർ യുണിറ്റഡ് തിയോളജിക്കൽ കോളേജിൽ നിന്നും പുതിയ നിയമത്തിൽ  ഡോക്ട്രേറ്റ് എന്നിവ കരസ്തമാക്കി.

തിരുവല്ല ഏഷ്യൻ ബിബിക്കൽ സെമിനാരി, ഡെറാഡൂൺ ന്യൂ തിയോളജിക്കൽ കോളജ് എന്നിവിടങ്ങളിൽ  പുതിയ നിയമത്തിൽ അസോസിയേറ്റ് പ്രഫസറായിരുന്നു. സ്റ്റുഡൻസ് ഡീൻ, അക്കാഡമിക് ഡീൻ എന്നി നിലകളിലും മുൻപ് പ്രവർത്തിച്ചിട്ടുണ്ട്. ഡൂൺ തിയോളജിക്കൽ ജേർണൽ മാനേജിങ് എഡിറ്ററായിരുന്നു.

പത്തനാപുരം തലവൂർ നടുത്തേരി അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗമാണ്. നിരവധി വേദശാസ്ത്ര  ഗ്രന്ഥങ്ങളുടേയും ലേഖനങ്ങളുടെയും രചയിതാവാണ് റവ. ഡോ. ബിജു ചാക്കോ ഭാര്യ: നിസി ബിജു, മക്കൾ: ഷോൺ, ഷാരോൺ. ആഗോള ക്രൈസ്തവ എഴുത്തുപുര കുടുംബത്തിന്റെ എല്ലാവിധ ആശംസകളും അറിയിക്കുന്നു.

-Advertisement-

You might also like
Comments
Loading...