മിൽട്ടൺ കെയ്ൻസിൽ സംഗീത സായാഹ്നം നാളെ വൈകിട്ട്

KE News Desk I London, UK

മിൽട്ടൺ കെയ്ൻസ് / (യു കെ): മിൽട്ടൺ കെയ്ൻസിലെ പ്രഥമ മലയാളി പെന്തക്കോസ്ത് കൂട്ടായ്മയായ ശാലോം ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഒന്നാം വാർഷികവും സംഗീത സായാഹ്നം ഏപ്രിൽ 1 ശനിയാഴ്ച (നാളെ) വൈകിട്ട് 6 മണി മുതൽ (GMT) യു.കെയിലെ മിൽട്ടൺ കെയ്ൻസിൽ നടക്കും. സംഗീത സന്ധ്യയിൽ അനുഗ്രഹീത ക്രൈസ്തവ ഗായകൻ ഇമ്മാനുവൽ കെ ബി ഗാനങ്ങൾ ആലപിക്കും. അതോടൊപ്പം ഡെൻസിൽ എം വിൽ‌സൺ (കീബോർഡ്), നിർമൽ സി (ബേസ് ഗിറ്റാർ), ജോനാഥൻ വി (ലീഡ് ഗിറ്റാർ), ജ്യുവൽ വി (ഡ്രംസ്) തുടങ്ങിയവർ പശ്ചാത്തല സംഗീതം നൽകും.

സംഗീതസന്ധ്യ ക്രൈസ്‌തവ എഴുത്തുപുരയുടെ യൂട്യൂബ് ചാനലിലൂടെയും ഫേസ്ബുക്ക് പേജുകളുടെയും തൽസമയം വീക്ഷിക്കാവുന്നതാണ്. Venue: Lovat Hall, Silver Street, Newport Pagnell, MK16 0EJ

-Advertisement-

You might also like
Comments
Loading...