‘നേർരേഖ 2023’ നാളെ

ദുബായ്: കെന്റകിയിലെ ആസ്ബറി യൂണിവേഴ്സിറ്റിയിലെ ഉണർവ് ആഘോഷിക്കപ്പെടുന്ന സവിശേഷ പശ്ചാത്തലത്തിൽ, ഉണർവ്വ് എന്ന സഭാശാസ്ത്ര പദാവലിയെ ചർച്ചാവിധേയമാക്കുന്നു.
ഉണർവ്വ് കേവലം ഇളക്കപ്പെരുപ്പമാണോ?
വ്യാജ ഉണർവിനെ എങ്ങനെ നമുക്ക് തിരിച്ചറിയാം?
ഉണർവിന്റെ കപട അനുകരണങ്ങൾ ആളുകളെ വഞ്ചിക്കുന്നുവോ?
വാസ്തവമായ ഉണർവിന്റെ ലക്ഷണങ്ങൾ എന്തെല്ലാമാണ്?
ഉണർവ്വ് പ്രസ്ഥാനങ്ങളുടെ ചരിത്രം എന്നിവയാണ് ചർച്ചയ്ക്ക് വിധേയമാക്കുന്നത്.
അപ്പോളജിസ്റ്റും പ്രഭാഷകനുമായ പാസ്റ്റർ ജെയ്സ് പാണ്ടനാട് വിഷയാവതരണം നടത്തും.
പാസ്റ്റർ ഗ്ലാഡ്‌സൺ വർഗീസ് മോഡറേറ്റർ ആയിരിക്കും. പ്രസ്തുത വിശകലനത്തിൽ അനുബന്ധ ചർച്ചകൾക്കും സംശയ നിവാരണത്തിനും പ്രത്യേകം അവസരം ക്രമീകരിച്ചിട്ടുണ്ട്. ഡോ. കെ ഓ മാത്യു ഉൽഘാടനം ചെയ്യുന്ന സെക്ഷനിൽ വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നുള്ള വിദഗ്ധ പാനൽ പ്രോഗ്രാമിന്റെ മാറ്റ് വർധിപ്പിക്കും. ചർച്ച് ഓഫ് ഗോഡ് മീഡിയ ഡിപ്പാർട്മെന്റും ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് വൈ പി ഇ യും സംയുക്തമായിട്ടാണ് ഈ പ്രോഗ്രാം സംഘടിപ്പിക്കുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.