ലോഗോസ് ബൈബിൾ ക്വിസ് സീസൺ 2 വിജയികളെ പ്രഖ്യാപിച്ചു

വഡോര/ ഗുജറാത്ത്: ദൈവവചനം വായിക്കുന്നവർക്കും വായിക്കാൻ ആഗ്രഹിക്കുന്നവർക്കും ഒരു പ്രോത്സാഹനമായി ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ 2022 ഡിസംബർ 11ന് നടത്തിയ മെഗാ ബൈബിൾ ക്വിസായ “ലോഗോസ് ബൈബിൾ ക്വിസ്” സീസൺ 2ൻ്റെ വിജയികളെ ഇന്ന് മാർച്ച്‌ 5 ഞായറാഴ്ച നടന്ന പ്രത്യേക സമ്മേളനത്തിൽ ക്രൈസ്തവ എഴുത്തുപുര ചീഫ് എഡിറ്റർ ജെ പി വെണ്ണിക്കുളം പ്രഖ്യാപിച്ചു. ചാപ്റ്റർ പ്രസിഡന്റ്‌ പാസ്റ്റർ ബിനുമോൻ ബേബി അധ്യക്ഷനായിരുന്നു. പുറപ്പാട് പുസ്തകം അപ്പോസ്തോല പ്രവർത്തികൾഎന്നീ പുസ്തകങ്ങളെ ആസ്പദമാക്കി നടത്തിയ ബൈബിൾ ക്വിസിൽ മലയാളം, ഇംഗ്ലീഷ് , ഹിന്ദി, ഗുജറാത്തി എന്നീ നാല് ഭാഷകളിൽ എഴുതിയവർക്കു പ്രത്യേകം സമ്മാനങ്ങൾ നൽകുന്നതാണ്.

മലയാളം ഭാഷയിൽ പേർസിസ് പൊന്നച്ചൻ (IPC വാഴവിള),
ജെയീസ് ഷിബു, (ഐപിസി വാഴവിള), സൂസൻ നൈനാൻ (IPC താബോർ , പൂവൻതുരുത്ത്), ഇംഗ്ലീഷ് ഭാഷയിൽ ഷൈനി ടോംസ് (ഫെല്ലോഷിപ്പ് ഓഫ് ലവ് വഡോദര) , ജിൻസി ജോൺ (ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്, സീതാപുരി, ഡൽഹി), ആശാ ചാൾസ് (ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്, സബർമതി) എന്നിവരും ഹിന്ദിയിൽ ഹർകേഷ് (ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്, തെർമൽ), ലോമാഷ് (ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്, തെർമൽ), സെൽവി കണ്ണൻ (ഐപിസി ഗാന്ധിനഗർ) എന്നിവരും ഗുജറാത്തിയിൽ മക്വാന അശോക്കുമാർ മോത്തിലാൽ (സെലിബ്രേഷൻ സെന്റർ അസംബ്ലി ഓഫ് ഗോഡ് സുരേന്ദ്രനഗർ), ഭാമിനി ദർജി (ഐ പി സി കാർമ്മേൽ സമ , വഡോദര), ഡോറിയ സുരഭി എ
(സെലിബ്രേഷൻ സെന്റർ അസംബ്ലി ഓഫ് ഗോഡ്, സുരേന്ദ്രനഗർ) എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് കരസ്ഥമാക്കി.അതാത് ഭാഷകളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് സർട്ടിഫിക്കറ്റും ₹5000, ₹3000, ₹2000 എന്ന നിലയിൽ ക്യാഷ് അവാർഡുകളും പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റും നൽകുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.