വോട്ടർപട്ടികയിൽ വെട്ടിനിരത്തൽ: പരാതിയുമായി ബാംഗ്ലൂർ അതിരൂപത

ബെംഗളുരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടികയിൽ നിന്നു ന്യൂനപക്ഷങ്ങളെ കൂട്ടത്തോടെ ഒഴിവാക്കിയതായി ബാംഗ്ലൂർ അതിരൂപത തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകി. ശിവാജി നഗർ മണ്ഡലത്തിൽ 9195 വോട്ടർമാരെയാണ് ഒഴിവാക്കിയതെന്നും ഇതിൽ 8000 പേരും ക്രിസ്ത്യൻ, മുസ്ലിം, പട്ടികവിഭാഗങ്ങളിൽ നിന്നുള്ളവരാണെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫിസർ മനോജ്കുമാർ മീണയ്ക്കു നൽകിയ പരാതിയിൽ പറയുന്നു. ശിവാജി നഗറിലെ 193 ബൂത്തുകളിൽ 91 എണ്ണത്തിലെ ന്യൂനപക്ഷ വോട്ടർമാരെ തിരഞ്ഞുപിടിച്ചു നീക്കിയെന്നും പട്ടിക പരിഷ്കരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading