ക്രൈസ്തവ എഴുത്തുപുരയുടെ സംഗീത സന്ധ്യയും വാർഷിക കൺവൻഷനും നാളെ (ശനിയാഴ്ച) കോൾച്ചെസ്റ്ററിൽ നടക്കും

KE News Desk l London, UK

കോൾചെസ്റ്റർ / (യു.കെ): ക്രൈസ്‌തവ എഴുത്തുപുര യു.കെ ചാപ്‌റ്ററും കോൾചെസ്റ്റർ ശാരോൻ ഫെലോഷിപ്പ് സഭയും ചേർന്നൊരുക്കുന്ന വാർഷിക കൺവൻഷനും സംഗീത സന്ധ്യയും മാർച്ച് 11 ശനിയാഴ്ച്ച (നാളെ) വൈകിട്ട് 6 ന് (GMT) നടക്കും. കോൾചെസ്റ്റർ 86, ലണ്ടൻ റോഡിലെ ‍കിങ്സ്ലാൻഡ് ചർച്ച് ഹാളിൽ (Kingsland Church, 86 London Road, Colchester. Postcode: CO39 DW) നടക്കുന്ന യോഗത്തിൽ പാസ്‌റ്റർ ജോൺസൺ മേമന ദൈവവചനത്തിൽ നിന്ന് ശുശ്രൂഷിക്കും.

സാം തോമസ്, ജോയൽ രാജു, റെഞ്ചു കെ ചാക്കോ, റ്റെസ ജോൺ, ഡെൻസിൽ എം വിൽസൺ, ബിജോയ് വി തങ്കച്ചൻ, ബോണി സാം, ഡോണി സാം തുടങ്ങിയവർ സംഗീത സന്ധ്യക്ക്‌ നേതൃത്വം നൽകും. ഈ യോഗത്തിലേക്ക് കടന്നു വന്ന് സംബന്ധിക്കുവാനും അനുഗ്രഹം പ്രാപിക്കുവാനും ഏവരെയും ഞങ്ങൾ ഹാർദവമായി സ്വാഗതം ചെയ്യുന്നു. കൺവൻഷനും സംഗീതസന്ധ്യയും ക്രൈസ്‌തവ എഴുത്തുപുര യൂട്യൂബ് ചാനലിലൂടെയും ഫേസ്ബുക്ക് പേജുകളുടെയും തൽസമയം വീക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ ആശിഷ് എബ്രഹാം: 07507637820, റിജോയ്‌സ് രാജൻ: 07448548816

-ADVERTISEMENT-

-ADVERTISEMENT-

You might also like