അതുല്യ നേട്ടവുമായി എബെൻ ടെലികോം

ബാംഗ്ലൂർ: 2023 – ൽ ഭാരതത്തിലെ പത്ത് ‘most promising BPO കളിൽ ഒന്നായി “എ ബെൻ ടെലികോം” തെരഞ്ഞെടുക്കപ്പെട്ടു. ബംഗലുരുവിൽ നിന്നും പ്രസിദ്ധീകരിക്കുന്ന “സിലിക്കോൺ ഇന്ത്യ” എന്ന മാസികയാണ് ഭാരതത്തിലെ പ്രമുഖ BPO കളെപ്പറ്റി ഗവേഷണം നടത്തുകയും അവയിൽ മുൻപന്തിയിലുള്ള പത്തു BPO കളിൽ പ്രഥമസ്ഥാനത്തേയ്ക്ക് “എബെൻ ടെലികോം’ നെ തെരഞ്ഞെടുക്കുകയും ചെയ്തത്.

കേരളത്തിലെ ആദ്യ കോൾ സെന്ററുകളിൽ ഒന്നായ ‘എബെൻ ടെലികോം” 1995-ലാണ് സ്ഥാപിതമായത്. ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്നതിനൊപ്പം തന്നെ വൻകിട കമ്പനികൾക്ക് തങ്ങളുടെ ഉപഭോക്താക്കളെ നിലനിർത്തുന്നതിന് സഹായിക്കുകയും ചെയ്യുന്ന എബെൻ ടെലികോമിന്റെ സേവന വൈദഗ്ദ്യം പ്രശംസനീയമാണെന്ന് സിലിക്കോൺ ഇന്ത്യ അഭിപ്രായപ്പെട്ടു. ബ്രഹുത്തായ അനുഭവജ്ഞാനവും, തൊഴിലിനോടുള്ള അഗമ്യമായ / അതുല്യമായ ആത്മാർത്ഥതയുമാണ് എബെൻ ടെലികോമിനെ മറ്റ് BPO കളിൽ നിന്നും വ്യത്യസ്ഥമാക്കുന്നതെന്നും അവർ പറഞ്ഞു.

ദുബായ്, യു എസ് എ തുടങ്ങി നിരവധി രാജ്യങ്ങളിൽ എബെൻ ടെലികോമിന്റെ ശാഖകൾ ഇന്ന് പ്രവർത്തിക്കുന്നു. നേട്ടത്തിന്റെ പടവുകൾ ഓരോന്നായി ചവിട്ടിക്കയറുമ്പോഴും “എല്ലാം ദൈവ കൃപയാൽ’ എന്നു പറയാനാണ് എബെൻ ടെലികോമിന്റെ സ്ഥാപക ചെയർമാനും സി.ഇ.ഒ.യുമായ സാം തോമസിന് താത്പര്യം. എറണാകുളം “എക്സൊഡെസ് ” സഭാംഗമായ സാം, ബിസിനസിന്റെ തിരക്കുകൾക്കിടയിലും സുവിശേഷീകരണ പ്രവർത്തനങ്ങളിൽ മുൻ നിരയിൽത്തന്നെയുണ്ട്. കഴിഞ്ഞ ദിവസം കർതൃസന്നിധിയിൽ ചേർക്കപ്പെട്ട കൊച്ചിയുടെ അപ്പോസ്തലൻ പാസ്റ്റർ എൻ. ടി. തോമസിന്റെ മകനാണ് സാം. ഭാര്യ സോഫിയാ സാം. മക്കൾ : ലിയാ സാം, ജോഷ്വാ സാം.

-ADVERTISEMENT-

-ADVERTISEMENT-

You might also like