കരുനാഗപള്ളിയിൽ പാസ്റ്റർക്കും കുടുംബത്തിനും എതിരെ മുഖംമൂടി ആക്രമണം: 3 പേർ അറസ്റ്റിലായി

ഓച്ചിറ: വവ്വാക്കാവിനുസമീപം പെന്തക്കോസ്ത് സഭയുടെ പ്രാർഥന നടത്തുകയായിരുന്ന പാസ്റ്ററെ ആക്രമിച്ച സംഭവത്തിൽ മൂന്നുപേർ പിടിയിലായി. കടത്തൂർ പുല്ലംപ്ലാവിൽ കിഴക്കതിൽ അക്ഷയനാഥ് (23), കടത്തൂർ ഹരിഭവനത്തിൽ ഹരിപ്രസാദ് (35), കടത്തൂർ ദേവിവിലാസത്തിൽ നന്ദു (22) എന്നിവരെയാണ് ഓച്ചിറ പോലീസ് ഇൻസ്പെക്ടർ എ.നിസാമുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

News Middle Advt Banner

ജനുവരി 15-നാണ് കേസിനാസ്പദമായ സംഭവം. കരുനാഗപ്പള്ളി വവ്വാക്കാവിനു പടിഞ്ഞാറുവശത്തെ പൈങ്കിളി കാഷ്യൂ ഫാക്ടറിയുടെ വളപ്പിനുള്ളിലെ കെട്ടിടത്തിൽ ഒരുമാസമായി പാസ്റ്റർ റെജി പാപ്പച്ചന്റെ നേതൃത്വത്തിൽ പെന്തക്കോസ്ത് സഭയുടെ പ്രാർഥന നടന്നുവരികയായിരുന്നു. പൈങ്കിളി കാഷ്യൂ ഉടമ ജയചന്ദ്രന്റെ പ്രത്യേക താത്പര്യപ്രകാരമാണ് ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രാർഥന നടന്നത്. ഇതിൽ എതിർപ്പുള്ള പ്രതികൾ മതിൽ ചാടിക്കടന്ന് ഫാക്ടറിക്കുള്ളിൽ കയറി പാസ്റ്ററെയും ഭാര്യയെയും ഭാര്യാമാതാവിനെയും മർദിച്ച് അവശരാക്കി.
അക്രമത്തിലും ഗൂഢാലോചനയിലും പങ്കെടുത്ത മുഴുവൻപേരെയും തിരിച്ചറിഞ്ഞു. വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു. പ്രതികളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading