കേന്ദ്ര ബജറ്റ്: ന്യൂനക്ഷങ്ങൾക്കുള്ള വിഹിതം വെട്ടിക്കുറച്ചു

ന്യൂഡൽഹി: ന്യൂനപക്ഷ മന്ത്രാലയത്തിനുള്ള ബജറ്റ് വിഹിതം വെട്ടിക്കുറച്ചു. മന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ സ്കോളർഷിപ് പദ്ധതികൾക്ക് അനുവദിച്ചിരുന്ന പണത്തിലും കുറവു വരുത്തി.
കഴിഞ്ഞ വർഷം മന്ത്രാലയത്തിന് അനുവദിച്ചിരുന്നത് 5020.5 കോടി രൂപയായിരുന്നു. ഇക്കുറി അത്
3097 കോടി രൂപയായി. ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർഥികൾ – പ്രഫഷനൽ പഠനത്തിനും
മറ്റും അനുവദിച്ചിരുന്ന മെറിറ്റ് കംമീൻസ് സ്കോളർഷിപ് തുക കഴിഞ്ഞ വർഷം 365 കോടി രൂപയായിരുന്നത് ഇക്കുറി 44 കോടി രൂപയായി കുറച്ചു.
ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള പ്രീമട്രിക് സ്കോളർഷിപ്പ് ഇനത്തിൽ ഇത്തവണ അനുവദിച്ചതു
900 കോടി രൂപ. കഴിഞ്ഞ വർഷം അനുവദിച്ചിരുന്നതു 1425 കോടി രൂപയായിരുന്നു. അതേസമയം പോസ്റ്റ് മടിക് സ്കോളർഷിപ്
തുക കഴിഞ്ഞ വർഷത്തെ 515 കോടി രൂപയിൽ നിന്ന് 1065 കോടിയായി വർധിച്ചു.
യുപിഎസിസി, എസ്എസ്സി പരീക്ഷകളുടെയും സംസ്ഥാന പിഎസിസിയുടെയും പ്രിലിമിനറി ഘട്ടം വിജയിക്കുന്ന വിദ്യാർഥികൾക്കുള്ള സാമ്പത്തിക സഹായത്തിനു വേണ്ടി ഇക്കുറി പണം വകയിരുത്തിയിട്ടില്ല. കഴിഞ്ഞ വർഷം ഈ വിഭാഗത്തിൽ 8 കോടി രൂപ അനുവദിച്ചിരുന്നു. ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സൗജന്യ മത്സര പരീക്ഷാ പരിശീലനത്തിനുള്ള ഫണ്ടിൽ 60% കുറവു
വരുത്തി. കഴിഞ്ഞ വർഷം 79 കോടിയായിരുന്നത് ഇത്തവണ 30 കോടിയായി. ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള വിദ്യാഭ്യാസ സഹായങ്ങൾക്ക് കഴിഞ്ഞ വർഷം ആകെ 2515 കോടി അനുവദിച്ചിരുന്നത് ഈ ബജറ്റിൽ 1689 കോടിയായി കുറഞ്ഞു.

നയി മൻസിൽ, ഉസ്താദ് തുടങ്ങിയ നൈപുണ്യ ശേഷി വികലന പദ്ധതികൾക്ക് അനുവദിച്ചിരിക്കുന്നതു 10 ലക്ഷം രൂപ മാത്രം.
കഴിഞ്ഞ വർഷം ഇതു യഥാക്രമം 235 കോടിയും 7 കോടിയും വീതമായിരുന്നു. അതേസമയം, പ്രധാനമന്ത്രി വിരാസത് കാസംവർധൻ (പിഎം വികാസ്) പദ്ധതിയുടെ ഭാഗമായി ന്യൂനപക്ഷ
മന്ത്രാലയത്തിനു 540 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

-ADVERTISEMENT-

-ADVERTISEMENT-

You might also like