പാസ്റ്റർ പോൾസൺ കുര്യാക്കോസ് അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ സഭയുടെ പുതിയ ശുശ്രൂഷകനായി ചുമതലയേറ്റു

KE News Desk Kuwait

കുവൈറ്റ്‌ സിറ്റി : അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ സഭയുടെ പുതിയ ശുശ്രൂഷകനായി പാസ്റ്റർ പോൾസൺ കുര്യാക്കോസ് ചുമതലയേറ്റു.

News Middle Advt Banner

ജൂൺ 25 വ്യായാഴ്ച്ച രാവിലെ കുവൈറ്റിൽ എത്തിച്ചേർന്ന പ്രിയ കർത്തൃദാസൻ പാസ്റ്റർ പോൾസൺ കുര്യാക്കോസിനെ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ സഭയിലെ അംഗങ്ങൾ ചേർന്ന് കുവൈറ്റ്‌ എയർപോർട്ടിൽ സ്വീകരിച്ചു

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ പത്തനാപുരം സെക്ഷനിലെ ചാച്ചിപ്പുന്ന അസംബ്ലിസ് ഓഫ് ഗോഡ് സഭയിലെ അംഗങ്ങളായ കർത്തൃദാസൻ പാസ്റ്റർ പി യു കുര്യാക്കോസിന്റെയും, കർത്തൃദാസി ശ്രീമതി ഏലിയാമ്മ കുര്യാക്കോസിന്റെയും മകനായ പാസ്റ്റർ പോൾസൺ കുര്യാക്കോസ് മുൻപ് അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഊന്നുങ്കൽ, പുല്ലുവഴി (കോതമംഗലം സെക്ഷൻ), ഡൽഹിയിലെ ദിൽഷദ് ഗാർഡൻ, കണ്ണറ (തൃശ്ശൂർ സെക്ഷൻ), കോലഞ്ചേരി (എറണാകുളം വെസ്റ്റ് സെക്ഷൻ) എന്നീ സഭകളിലെ ശുശ്രൂഷകനായിരുന്നു. ഭാര്യ : അലീന പോൾസൺ. മക്കൾ : ഹെലൻ എൽസ പോൾസൺ, ക്രിസ്റ്റൽ പോൾസൺ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading