ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു

കൊല്ലം: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കൊല്ലം സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂൺ 26-ന് ആചരിച്ച അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു.
രാവിലെ 9.30-ന് സെന്റർ പാസ്റ്റർ പാസ്റ്റർ ലിജോ ജോസഫ് തടിയൂർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ലഹരി എന്ന സാമൂഹിക വിപത്തിന്റെ യഥാർത്ഥ സ്വഭാവം, അതിന്റെ ദൂഷ്യഫലങ്ങൾ, അതിൽ നിന്ന് വ്യക്തിയും കുടുംബവും സമൂഹവും എങ്ങനെ മുക്തരാകാം എന്നീ വിഷയങ്ങൾ വിവിധ ബോധവൽക്കരണ പരിപാടികളിലൂടെ അവതരിപ്പിച്ചു. യഥാർത്ഥ വിമോചനം ആത്മീയവും ധാർമ്മികവുമായ ജീവിതത്തിലൂടെയും ശരിയായ മൂല്യബോധത്തിലൂടെയുമാണെന്ന സന്ദേശവും പങ്കുവെച്ചു.
കൊല്ലം സെന്ററിന്റെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിച്ച പരിപാടികളിൽ യുവജനങ്ങൾ, കുടുംബങ്ങൾ, പൊതുജനങ്ങൾ തുടങ്ങി നിരവധിപേർ പങ്കെടുത്തു. വൈകുന്നേരം 6.30-ന് പരിപാടികൾ സമാപിച്ചു.
പരിപാടികൾക്ക് പാസ്റ്റർ സെബാസ്റ്റ്യൻ, പാസ്റ്റർ ലൈജു, മറ്റ് ദൈവദാസന്മാർ എന്നിവർ നേതൃത്വം നൽകി. സമൂഹത്തെ ലഹരിയുടെ പിടിയിൽ നിന്ന് മോചിപ്പിക്കുന്നതിനും ആരോഗ്യകരവും മൂല്യാധിഷ്ഠിതവുമായ ജീവിതശൈലി വളർത്തിയെടുക്കുന്നതിനും ഇത്തരം ബോധവൽക്കരണ പ്രവർത്തനങ്ങൾ ഏറെ പ്രയോജനകരമാണെന്ന് സംഘാടകർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading