സ്റ്റാൻലി അടപ്പനാംകണ്ടത്തിൽ ക്രൈസ്തവ എഴുത്തുപുര ഫാമിലി മാഗസിന്റെ ചീഫ് എഡിറ്ററായി നിയമിതനായി

തിരുവല്ല: ക്രൈസ്തവ എഴുത്തുപുരയുടെ ഫാമിലി മാഗസിന്റെ ചീഫ് എഡിറ്ററായി സ്റ്റാൻലി അടപ്പനാംകണ്ടത്തിൽ നിയമിതനായി.
നിലവിൽ ക്രൈസ്തവ എഴുത്തുപുരയുടെ ജനറൽ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം, മുൻ ജനറൽ സെക്രട്ടറി, ജനറൽ ജോയിന്റ് സെക്രട്ടറി, മിഷൻ ഡയറക്ടർ, ജനറൽ ട്രഷറർ, ഡൽഹി ചാപ്റ്റർ സെക്രട്ടറി എന്നീ വിവിധ ചുമതലകൾ വിജയകരമായി നിർവഹിച്ചിട്ടുണ്ട്.

News Middle Advt Banner

ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐ.പി.സി.) നോർത്തേൺ റീജിയണിന്റെ ജനറൽ കൗൺസിൽ അംഗവും റീജിയണൽ പി.വൈ.പി.എ. ട്രഷററുമായും അദ്ദേഹം പ്രവർത്തിച്ചുവരുന്നു. കൂടാതെ നോർത്ത് ഇന്ത്യ ക്രിസ്ത്യൻ മീഡിയ അസോസിയേഷന്റെ (NICMA) വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിക്കുന്നു.

ഔദ്യോഗിക ജീവിതത്തിൽ ഗോവിന്ദ് ബല്ലഭ് പന്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് സെന്ററിൽ (GIPMER) നഴ്സിംഗ് ഓഫീസറായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം, ആരോഗ്യരംഗത്തും സഭാ-സാമൂഹിക പ്രവർത്തനങ്ങളിലും ഒരുപോലെ സജീവ സാന്നിധ്യമാണ്. ഐപിസി.എൻ. ആർ കരോൽബാഗ് സഭാ വിശ്വാസി ആണ് .

ക്രൈസ്തവ കുടുംബജീവിതം, ആത്മീയ വളർച്ച, മാതാപിതാക്കളുടെ ഉത്തരവാദിത്വം, യുവതലമുറയുടെ രൂപീകരണം, വിവാഹജീവിതം, ശിശുപരിപാലനം, കുടുംബബന്ധങ്ങൾ തുടങ്ങിയ വിഷയങ്ങൾക്ക് പ്രാധാന്യം നൽകുന്ന ക്രൈസ്തവ എഴുത്തുപുര ഫാമിലി മാഗസിനെ കൂടുതൽ നിലവാരത്തിലേക്കും വിശാലമായ വായനക്കാരിലേക്ക് കൂടുതൽ ഫലപ്രദമായി എത്തിക്കാനും അദ്ദേഹത്തിന്റെ നേതൃത്വത്തിന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ക്രൈസ്തവ എഴുത്തുപുര നേതൃത്വം.

ഭാര്യ: ഡൈബി എലിയാസ്
മക്കൾ: ബഥിയാ സാറ സ്റ്റാൻലി, ബെനറ്റ് എസ്. എബ്രഹാം.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading