ചർച്ച് ഓഫ് ഗോഡ് (F.G) ഇൻ ഇന്ത്യ, മുംബൈ ഈസ്റ്റെൺ ഡിസ്ട്രിക്ടിന്റെ വൈ.പി.ഇ ക്ക് പുതിയ നേതൃത്വം
മുംബൈ: സെൻട്രൽ വെസ്റ്റ് റീജിയന്റെ മുംബൈ ഈസ്റ്റെൺ ഡിസ്ട്രിക്ടിന്റെ യുവജന സംഘടനയായ വൈ.പി.ഇ ക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.21-ാം തിയ്യതി വൈകിട്ടു ഡിസ്ട്രിക്റ്റ് പാസ്റ്റർ ജോൺസൻ തോമസിന്റെ അധ്യക്ഷതയിൽ കൂടിയ വിവിധ സഭകളുടെ പ്രതിനിധികളുടെ കൂട്ടായ്മയിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡന്റ് ആയി പാസ്റ്റർ സാം റ്റി തോമസിനെയും, സെക്രട്ടറിയായി ബ്രദർ സ്റ്റാൻലി സാമൂവേലിനെയും, ജോയിന്റ് സെക്രട്ടറിയായി സിസ്റ്റർ ശ്രുതി മോഹൻരാജിനെയും, ഖജാൻജിയായി സിസ്റ്റർ ഷെറിൻ ബെന്നിയെയും തിരഞ്ഞെടുക്കപ്പെട്ടു. ഡിസ്ട്രിക്ടിന്റെ വിവിധ സഭകളിൽ നിന്നും 50 ഓളം പേർ പങ്കെടുത്തു.

- Advertisement -

Comments are closed.