ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത്‌ ചാപ്റ്റർ സ്കൂൾ കിറ്റ് വിതരണം ചെയ്തു

ഡാംഗ് / ഗുജറാത്ത്: ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്റർ- ശ്രദ്ധയുടെ ആഭിമുഖ്യത്തിൽ ” സ്കൂൾ കിറ്റ് ചലഞ്ച്” എന്ന പ്രോഗ്രാമിലൂടെ ഡാംഗ് ജില്ലയിലെ ടാക്ലിപ്പാട പ്രാഥമിക വിദ്യാലയത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്വമനസ്സുകളായ നിരവധിയാളുകളുടെ കൂട്ടായ സഹകരണത്താൽ ഒരുക്കിയ സ്കൂൾ കിറ്റ് നിർധനരായ 55 കുട്ടികൾക്ക് നൽകി.

News Middle Advt Banner

ജൂൺ 15 ന് സ്കൂൾ പ്രിൻസിപ്പൽ കമലേഷ് മഹാകാൽ ഉദ്ഘാടനം നിർവഹിച്ച് കാര്യപരിപാടിക്ക് തുടക്കം കുറിച്ചു. അപ്പർ റൂം കോർഡിനേറ്റർ പാസ്റ്റർ ടോണി വർഗീസ് അധ്യക്ഷനായ പ്രോഗ്രാമിൽ പ്രസിഡന്റ് പാസ്റ്റർ രാജേഷ് മുഖ്യ സന്ദേശം നൽകി.

പാസ്റ്റർ രഞ്ചൻ ചാണ്ടി (സെക്രട്ടറി,ഐപിസി എൻ ആർ നോർത്ത് വെസ്റ്റ്‌ സോൺ) ആശംസ സന്ദേശവും, ശ്രദ്ധ കോർഡിനേറ്റർ മനോജ് പിള്ള ക്രൈസ്തവ എഴുത്തുപുരയുടെ പ്രവർത്തനങ്ങൾ സദസ്സിനെ പരിചയപ്പെടുത്തികൊണ്ട് ലഘു വിവരണം നൽകി. ഗുജറാത്ത് ചാപ്റ്റർ ജോയിന്റ് സെക്രട്ടറി സാംമോൻ രാജു ,പാസ്റ്റർമാരായ അശോക് ലഗ്കാൻ, കിറിറ്റ് എന്നിവർ വിവിധ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading