യൂണിവേഴ്സൽ ബൈബിൾ ക്വിസ് സ്നേഹസംഗമം ജൂൺ 20ന് ബെംഗളൂരുവിൽ

ബെംഗളൂരു: വേൾഡ് ഗോസ്പൽ മിഷൻ ദക്ഷിണേന്ത്യൻ മേഖലയുടെ നേതൃത്വത്തിൽ നടത്തിവരുന്ന ബൈബിൾ ക്വിസ് മത്സരത്തിൽ പങ്കെടുത്തവർക്കായി ജൂൺ 20ന് ബെംഗളൂരുവിൽ സ്നേഹസംഗമം നടക്കും.

News Middle Advt Banner

ദേവനഹള്ളി എയർപോർട്ടിനും നന്ദി ഹിൽസിനും സമീപം ആവതി ഗോസ്പൽ സ്റ്റേഷനിലെ ഓർഗാനിക്ക് ഫാം റിസോർട്ടിൽ ശനിയാഴ്ച വൈകിട്ട് 3 മുതലാണ് സ്നേഹസംഗമം നടക്കുന്നത്.

ബെംഗളൂരുവിൽ വിവിധയിടങ്ങളിലായി നടത്തിയ യൂണിവേഴ്സൽ ബൈബിൾ ക്വിസിൽ പങ്കെടുത്ത മത്സരാർഥികൾക്കും വിജയികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും പരിപാടിയിൽ പങ്കെടുക്കാം.

സ്നേഹവിരുന്നോടു കൂടെ സമാപിക്കുന്ന സംഗമത്തിൽ പങ്കെടുക്കുന്നവർ ” മുൻകൂട്ടി ബന്ധപ്പെടണമെന്ന് വേൾഡ് ഗോസ്പൽ മിഷൻ ദക്ഷിണേന്ത്യൻ മേഖലയുടെ നേതൃത്വത്തിൽ നടത്തിവരുന്ന യൂണിവേഴ്സൽ ബൈബിൾ ക്വിസ് ഡയറക്ടർ പാസ്റ്റർ അജി വർഗീസ് അറിയിച്ചു. .

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading