പുതുക്കപ്പെട്ടവർക്കു മാത്രമേ സമൂഹത്തെ പുന:സൃഷ്ടിക്കുവാൻ കഴിയൂ: റവ.ജോർജ് പി ചാക്കോ

അടൂർ-പറന്തൽ: സമൂഹത്തെ പുന:സൃഷ്ടിക്കുവാൻ വിശ്വാസികൾ പുതുക്കപ്പെടണമെന്നും
പാപ സ്വഭാവങ്ങളെ വിട്ടുകളഞ്ഞു ശുദ്ധീകരിക്കപ്പെടാതെ നല്ലൊരു ജീവിതം സാധ്യമല്ലെന്നും പ്രമുഖ വേദാധ്യാപകനും സുവിശേഷ പ്രഭാഷകനുമായ റവ.ജോർജ് പി ചാക്കോ പറഞ്ഞു. അടൂർ-പറന്തലിൽ നടക്കുന്ന അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൺവൻഷനിൽ രണ്ടാം ദിനം മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമൂഹത്തെ ഉദ്ധരിക്കുവാനും നന്മ നിറഞ്ഞ ജീവിതം നയിച്ച് ശോഭനമായി തീരുവാനും ഓരോരുത്തർക്കും ഉള്ള ഉത്തരവാദിത്വം അദ്ദേഹം സൂചിപ്പിച്ചു
സഭാ മദ്ധ്യമേഖലാ ഡയറക്ടർ പാസ്റ്റർ ബാബു വർഗീസ് അദ്ധ്യക്ഷത വഹിച്ചു.
ഡോ.എ.കെ.ജോർജ് മുഖ്യ പ്രഭാഷണം നടത്തി. സഭാ സൂപ്രണ്ട് റവ.ടി.ജെ. സാമുവേൽ ആമുഖ സന്ദേശം നല്കി.
ഷാജൻ ജോൺ ഇടയ്ക്കാട് രചിച്ച തനിയെ എന്ന പുസ്തകം സമ്മേളനത്തിൽ പ്രകാശനം ചെയ്തു. പാസ്റ്റർമാരായ മാത്യൂ കോരുത്, പ്രസാദ് കോശി, സി.ജെ. സാമുവേൽ, എം.ടി.സൈമൺ തുടങ്ങിയവർ പ്രാർത്ഥന നയിച്ചു. എ.ജി.ക്വയർ
ഗാനാരാധന നയിച്ചു.

News Middle Advt Banner

പകൽ നടന്ന സെമിനാറുകളിൽ പാസ്റ്റർമാരായ നിറ്റ്സൺ കെ.വർഗീസ്, സഭാ ട്രഷറർ പി.കെ.ജോസ്, റ്റി.എസ്.സമുവേൽകുട്ടി, ഡോ.സന്തോഷ് ജോൺ, ആനന്ദ് തോമസ് തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. പാസ്റ്റർമാരായ ടി.മത്തായിക്കുട്ടി, എൻ.ക്രിസ്തുദാസ് തുടങ്ങിയവർ അദ്ധ്യക്ഷത വഹിച്ചു.
നാളെ (02.02.23) വ്യാഴം രാവിലെ 9 മുതൽ സെമിനാറുകളിൽ പാസ്റ്റർമാരായ പി.ബേബി, രാജൻ ജോർജ്, ടി.ജെ. സാമുവേൽ, ഡോ.ഐസക് വി. മാത്യു, ടി.എ.വർഗീസ്, മാത്യൂ ഉമ്മൻ, അലക്സ് പി.ഉമ്മൻ, അഡ്വ.പ്രകാശ് പി.ഉമ്മൻ, ജയ്സ് പാണ്ടനാട്, ഡോ.കോശി വൈദ്യൻ തുടങ്ങിയവർ ക്ലാസുകൾ നയിക്കും.

വൈകിട്ട് 6 ന് പൊതുയോഗത്തിൽ ക്യാപ്റ്റൻ സ്റ്റാൻലി ജോർജ്, പാസ്റ്റർ ബാബു ചെറിയാൻ എന്നിവർ മുഖ്യ പ്രഭാഷണം നല്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading