കുന്നന്താനത്തിന് അഭിമാനമായി നെവിൻ കുരുവിള തോമസ് ഐ.പി.എസ്
കുന്നന്താനം: ഇന്ത്യൻ പോലീസ് സർവീസിൽ (ഐ.പി.എസ്.) പ്രവേശിച്ച് നാടിന്റെ അഭിമാനമായി നെവിൻ കുരുവിള തോമസ്. കുന്നന്താനം തൊട്ടിപ്പാറയ്ക്കൽ ബെൻസി കെ. തോമസിന്റെയും ലീന തോമസിന്റെയും മകനായ നെവിൻ, ഹൈദരാബാദിലെ സർദാർ വല്ലഭ്ഭായ് പട്ടേൽ നാഷണൽ പോലീസ് അക്കാദമിയിലെ പരിശീലനം വിജയകരമായി പൂർത്തിയാക്കി. ഒക്ടോബർ 17-ന് നടന്ന പാസിങ് ഔട്ട് പരേഡോടെയാണ് പരിശീലനം പൂർത്തിയാക്കി ഔദ്യോഗിക സേവനത്തിലേക്ക് പ്രവേശിച്ചത്.

കഠിനാധ്വാനത്തിലൂടെയും ആത്മാർഥമായ പരിശ്രമത്തിലൂടെയും നേടിയ നെവിന്റെ ഈ നേട്ടം കുന്നന്താനത്തിന് അഭിമാനമായി. രാജ്യസേവനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന യുവാക്കൾക്ക് നെവിന്റെ വിജയം വലിയ പ്രചോദനമാണ്.

- Advertisement -

Comments are closed.