ഇരവിപേരൂരിലെ പ്രഥമ പെന്തക്കോസ്ത് ഐക്യ കൺവൻഷൻ ഡിസംബർ 11 മുതൽ
ഇരവിപേരൂർ: ഇരവിപേരൂരിലെയും സമീപപ്രദേശങ്ങളിലെയും പെന്തക്കോസ്ത് സഭകളുടെ സംയുക്ത വേദിയായ ഇരവിപേരൂർ പെന്തക്കോസ്തൽ ഇന്റർ-ചർച്ച് കമ്യൂണിറ്റിയുടെ നേതൃത്വത്തിൽ പ്രഥമ പെന്തക്കോസ്ത് ഐക്യ കൺവൻഷൻ ഡിസംബർ 11 മുതൽ 13 വരെ നടക്കും. ടി.കെ. റോഡിന് സമീപമുള്ള പൊടിപ്പാറ ജംഗ്ഷൻ ഗ്രൗണ്ടിലാണ് കൺവൻഷൻ ക്രമീകരിച്ചിരിക്കുന്നത്.

മൂന്നു ദിവസങ്ങളിലായി നടക്കുന്ന കൺവൻഷനിൽ പാസ്റ്റർ ബാബു ചെറിയാൻ പിറവം, പാസ്റ്റർ ബിജു സി.എക്സ്., പാസ്റ്റർ രാജേഷ് ഏലപ്പാറ എന്നിവർ വചനശുശ്രൂഷ നിർവഹിക്കും. എപിക് ടീം ഗാനശുശ്രൂഷയ്ക്കും ആരാധനയ്ക്കും നേതൃത്വം നൽകും.
സഭാവ്യത്യാസങ്ങൾ മറന്ന് മേഖലയിലെ പെന്തക്കോസ്ത് വിശ്വാസികളെ ഒരുമിപ്പിച്ച് പ്രാർത്ഥനയിലൂടെയും ആരാധനയിലൂടെയും വചനശുശ്രൂഷയിലൂടെയും ദൈവനാമ മഹത്വത്തിനായി പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൺവൻഷൻ സംഘടിപ്പിക്കുന്നത്.
കൺവൻഷന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ ഒരുക്കങ്ങൾ പുരോഗമിച്ചുവരുന്നതായി സംഘാടകർ അറിയിച്ചു.

- Advertisement -


Comments are closed.