ഐ.സി.പി.എഫ് പൂനെയുടെ ഏകദിന റിട്രീറ്റ് നവംബർ 7ന്
പൂനെ: ഇന്റർ കോളേജിയറ്റ് പ്രെയർ ഫെലോഷിപ്പ് (ഐ.സി.പി.എഫ്.) പൂനെയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കും യുവജനങ്ങൾക്കുമായി സംഘടിപ്പിക്കുന്ന ഏകദിന ആത്മീയ റിട്രീറ്റ് “റീ-റൂട്ടഡ്” (RE:ROOTED) നവംബർ 7 ശനിയാഴ്ച പൂനെയിലെ ക്യാമ്പ് സെന്റ് മാത്യൂസ് മറാഠി & തമിഴ് ചർച്ചിൽ നടക്കും. രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെയാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്.

കൊലൊസ്സ്യർ 2:6–7 വചനങ്ങളെ ആധാരമാക്കി ആത്മീയ അച്ചടക്കങ്ങളിൽ വിശ്വാസികളെ വളർത്തുകയും ക്രിസ്തുവിൽ വേരൂന്നി വിശ്വാസജീവിതത്തിൽ ഉറച്ചുനിൽക്കാൻ യുവജനങ്ങളെ പ്രാപ്തരാക്കുകയുമാണ് റിട്രീറ്റിന്റെ ലക്ഷ്യം.
പാസ്റ്റർ നോബി ജോസ് വർഗീസ്, പാസ്റ്റർ ജെയ്സൺ എബ്രഹാം എന്നിവർ ദൈവവചനത്തിൽനിന്ന് ശുശ്രൂഷിക്കും. ലയൺ ഓഫ് ജൂദാ വർഷിപ്പ് ബാൻഡ് ആരാധനയ്ക്കു നേതൃത്വം നൽകും.
രജിസ്ട്രേഷൻ മുഖേന മാത്രമായിരിക്കും പ്രവേശനം.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി www.icpfpune.org എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

- Advertisement -


Comments are closed.