യൂറോപ്യൻ മലയാളി പെന്തെക്കോസ്ത് സമൂഹത്തിന്റെ (EMPC) നാലാമത് ദേശീയ സമ്മേളനം 2027 ജൂൺ 4, 5 തീയതികളിൽ
നോർത്ത്‌ആംപ്ടൺ: യൂറോപ്യൻ മലയാളി പെന്തെക്കോസ്ത് സമൂഹമായ യൂറോപ്യൻ മലയാളി പെന്തെക്കോസ്ത് കമ്മ്യൂണിറ്റിയുടെ (EMPC) നാലാമത് ദേശീയ സമ്മേളനം 2027 ജൂൺ 4, 5 തീയതികളിൽ യുകെയിലെ നോർത്ത്‌ആംപ്ടണിൽ നടക്കും. വൂട്ടൺ വൂൾഡേൽ റോഡിലുള്ള കരോളിൻ ചിഷോം സ്കൂളാണ് സമ്മേളനവേദി.

സമ്മേളനത്തിന്റെ ഉദ്ഘാടന ശുശ്രൂഷയ്ക്ക് റവ. ഡോ. ജോ കുര്യാൻ നേതൃത്വം നൽകും. പാസ്റ്റർ സുരേഷ് ബാബുവാണ് മുഖ്യാതിഥിയും പ്രസംഗകനും. പാസ്റ്റർ ബ്ലെസ്സൺ മേമനയുടെ നേതൃത്വത്തിലുള്ള സംഗീതശുശ്രൂഷയും EMPC റീജിയണൽ ക്വയറിന്റെ ഗാനശുശ്രൂഷയും സമ്മേളനത്തിന്റെ ഭാഗമായി നടക്കും.
‘നിങ്ങൾക്ക് ആവശ്യമുള്ള കുടുംബം, നിങ്ങൾ ഉൾപ്പെടുന്ന സമൂഹം’ (The Family You Need, The Community You Belong) എന്ന ആശയമാണ് EMPC മുന്നോട്ടുവയ്ക്കുന്നത്. വിശ്വാസികൾക്ക് ആത്മീയ ഉണർവും കൂട്ടായ്മയും ആരാധനാനുഭവവും പകരുന്നതിനൊപ്പം യൂറോപ്പിലെ മലയാളി പെന്തെക്കോസ്ത് സഭകളെ കൂടുതൽ ശക്തമായി ബന്ധിപ്പിക്കാനും സമ്മേളനം ലക്ഷ്യമിടുന്നു.
വിവിധ യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള സഭാ നേതാക്കളും ശുശ്രൂഷകരും വിശ്വാസികളും സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. EMPC എക്സിക്യൂട്ടീവ് ബോർഡ് അംഗങ്ങളുടെ നേതൃത്വത്തിലാണ് ക്രമീകരണങ്ങൾ നടക്കുന്നത്.
റവ. ഡോ. ജോ കുര്യൻ, പാസ്റ്റർ സി. ടി. എബ്രഹാം, പാസ്റ്റർ ബിജു ചെറിയാൻ, പാസ്റ്റർ ഹാൻസ് തോമസ് എന്നിവർ കോൺഫറൻസിന് നേതൃത്വം നൽകും.

- Advertisement -


Comments are closed.