റ്റി.പി.എം. ചങ്ങനാശേരിയിൽ സുവിശേഷയോഗത്തിന് തുടക്കമായി

ചങ്ങനാശേരി: ദി പെന്തെക്കൊസ്ത് മിഷൻ ചങ്ങനാശേരി സഭയുടെ (തിരുവല്ല സെന്റർ) ആഭിമുഖ്യത്തിൽ ഒക്ടോബർ 18, 19 തീയതികളിൽ പെരുന്ന എ.സി. റോഡിലുള്ള റ്റി.പി.എം. ഗ്രൗണ്ടിൽ സുവിശേഷയോഗം ആരംഭിച്ചു.
ഇന്ന് (ഒക്ടോബർ 18), നാളെ (ഒക്ടോബർ 19) ദിവസങ്ങളിൽ വൈകുന്നേരം 5.45ന് സുവിശേഷയോഗവും നാളെ രാവിലെ 9.30ന് പൊതുയോഗവും നടക്കും. സഭയുടെ സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. യോഗാനന്തരം രോഗികൾക്കായി പ്രത്യേക പ്രാർത്ഥനയും ഉണ്ടായിരിക്കും. സുവിശേഷ പ്രവർത്തകർ സംഗീതശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

- Advertisement -


Comments are closed.