ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ യൂത്ത് ആൻഡ് സൺഡേ സ്കൂൾ സ്റ്റേറ്റ് ക്യാമ്പ് 19 മുതൽ

‘ഇംപാക്ട് യുവർ ജനറേഷൻ’ പ്രമേയത്തിൽ മൂന്ന് ദിവസത്തെ ക്യാമ്പ് മടത്തുംപാടം ബെഥേൽ ക്യാമ്പ് സെന്ററിൽ

 

News Middle Advt Banner

തിരുവല്ല : ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ കേരള റീജിയൻ യൂത്ത് ആൻഡ് സൺഡേ സ്കൂൾ വിഭാഗങ്ങളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സ്റ്റേറ്റ് ക്യാമ്പ് 2026 ഒക്ടോബർ 19, 20, 21 തീയതികളിൽ നടക്കും. മടത്തുംപാടം ബെഥേൽ ക്യാമ്പ് സെന്ററിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ‘ഇംപാക്ട് യുവർ ജനറേഷൻ’ (Impact Your Generation) എന്നതാണ് ഈ വർഷത്തെ പ്രമേയം. 1 പത്രോസ് 2:9 ആധാരമാക്കിയുള്ള പ്രമേയത്തിലൂടെ യുവതലമുറയെ ആത്മീയമായി ശക്തിപ്പെടുത്തുകയും ക്രിസ്തീയ മൂല്യങ്ങളിൽ അടിയുറച്ച ജീവിതത്തിന് പ്രാപ്തരാക്കുകയും ചെയ്യുകയാണ് ക്യാമ്പിന്റെ ലക്ഷ്യം.

ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ. ജോമോൻ ജോസഫിന്റെ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പിൽ വിവിധ ആത്മീയ ശുശ്രൂഷകരും നേതാക്കളും പ്രസംഗകരായി പങ്കെടുക്കും.

കേരള റീജിയൻ വി.പി.എഫ്. ഡയറക്ടർ പ്രാ. വിജയ് ജോൺ, എസ്.എസ്. ഡയറക്ടർ പാസ്റ്റർ. കെ.കെ. ജോൺസൺ, ഇവാഞ്ചലിസം ഡയറക്ടർ പാസ്റ്റർ. എം.ജെ. സണ്ണി, പാസ്റ്റർ. കലേബ് ജി ജോർജ്, ബ്രദർ സജൻ പയ്യപ്പാടിയിൽ, പാസ്റ്റർ. ഷാജിമോൻ മാത്യു, പാസ്റ്റർ.. ആശിഷ് പി. ജോസ്, പാസ്റ്റർ. . ജോർജ് ജോസഫ്, പാസ്റ്റർ. . ജോബിൻ ജോർജ് എന്നിവർ ക്യാമ്പിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

യുവജനങ്ങൾക്കും സൺഡേ സ്കൂൾ വിദ്യാർഥികൾക്കും ആത്മീയ വളർച്ചയ്ക്കും വ്യക്തിത്വ വികസനത്തിനും സഹായകമായ വിവിധ സെഷനുകൾ ക്യാമ്പിന്റെ ഭാഗമായി നടക്കും. ദൈവവചന പഠനം, പ്രാർത്ഥന, ആരാധന, ആത്മീയ പ്രബോധനങ്ങൾ എന്നിവയിലൂടെ പുതിയ തലമുറയെ ദൈവരാജ്യത്തിന്റെ സാക്ഷികളായി വളർത്തിയെടുക്കുന്നതിനുള്ള അവസരമായിരിക്കും ക്യാമ്പ്.

മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പ് കേരള റീജിയനിലെ യുവജനങ്ങൾക്കും സൺഡേ സ്കൂൾ വിദ്യാർഥികൾക്കും ആത്മീയ നവീകരണത്തിന്റെയും കൂട്ടായ്മയുടെയും അനുഭവമായി മാറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading