ഫെബിൻ ജോസ് തോമസ് ഇനി ഐ.പി.എസ്.; സഭയ്ക്കും നാടിനും അഭിമാനമായി നേട്ടം
പത്തനാപുരം: ഹൈദരാബാദിലെ സർദാർ വല്ലഭ്ഭായ് പട്ടേൽ നാഷണൽ പോലീസ് അക്കാദമിയിൽ നടന്ന പാസിങ് ഔട്ട് പരേഡോടെ പരിശീലനം വിജയകരമായി പൂർത്തിയാക്കി ഫെബിൻ ജോസ് തോമസ് ഐ.പി.എസ്. ഉദ്യോഗസ്ഥനായി ഔദ്യോഗിക ജീവിതത്തിലേക്ക് പ്രവേശിച്ചു. പത്തനാപുരം പിടവൂർ വല്യാനെത്ത് ജോസ് ബംഗ്ലാവിൽ ജോസ് തോമസിന്റെയും ലത ജോസിന്റെയും മകനാണ് ഫെബിൻ.

യു.പി.എസ്.സി. പരീക്ഷയിൽ ആദ്യശ്രമത്തിൽ 254-ാം റാങ്ക് നേടിയ ഫെബിന് ഇന്ത്യൻ റവന്യൂ സർവീസിൽ (ഇൻകം ടാക്സ്) നിയമനം ലഭിച്ചിരുന്നു. നാഗ്പൂരിലെ നാഷണൽ അക്കാദമി ഓഫ് ഡയറക്ട് ടാക്സസിൽ (NADT) പരിശീലനവും ആരംഭിച്ചു. എന്നാൽ വീണ്ടും പരിശ്രമിക്കാൻ തീരുമാനിച്ച ഫെബിൻ 133-ാം റാങ്ക് നേടി ഇന്ത്യൻ പോലീസ് സർവീസിലേക്ക് പ്രവേശനം ഉറപ്പാക്കി. നിശ്ചയദാർഢ്യവും കഠിനാധ്വാനവും ലക്ഷ്യബോധവും കൈമുതലാക്കി നേടിയ ഈ നേട്ടം യുവതലമുറയ്ക്ക് പ്രചോദനമാണ്.
കൊട്ടാരക്കര ഗ്രേസ് സിറ്റി ചർച്ച് ഓഫ് ഗോഡ് സഭാംഗമായ ഫെബിൻ സഭയുടെ യുവജന പ്രവർത്തനങ്ങളിലും സജീവമായിരുന്നു.

- Advertisement -


Comments are closed.