അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ 40 ദിവസത്തെ ഉപവാസ പ്രാർത്ഥനയ്ക്ക് തുടക്കമായി
പറന്തൽ (അടൂർ) : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പറന്തൽ അസംബ്ലിസ് ഓഫ് ഗോഡ് കൺവൻഷൻ സെന്ററിൽ സംഘടിപ്പിക്കുന്ന 40 ദിവസത്തെ പ്രത്യേക ഉപവാസ പ്രാർത്ഥനയ്ക്ക് തുടക്കമായി. 2026 ഒക്ടോബർ 19 ചൊവ്വാഴ്ച്ച മുതൽ നവംബർ 27 വെള്ളിയാഴ്ച്ച വരെ നടക്കുന്ന പ്രാർത്ഥനയുടെ ഉദ്ഘാടനം പാസ്റ്റർ ഡോ. ഐസക് വി മാത്യു നിർവഹിച്ചു.


ഡിസ്ട്രിക്ട് സെക്രട്ടറി പാസ്റ്റർ ജോസ് റ്റി ജോർജിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൂപ്രണ്ട് ബഹുമാനപ്പെട്ട കർത്തൃദാസൻ പാസ്റ്റർ ഡോ. റ്റി ജെ സാമൂവേൽ മുഖ്യ സന്ദേശം നൽകി.
“ഞാൻ എന്റെ സഭയെ പണിയും ; പാതാള ഗോപുരങ്ങൾ അതിനെ ജയിക്കയില്ല” (മത്തായി 16:18) എന്ന വചനത്തെ ആസ്പദമാക്കിയാണ് പാസ്റ്റർ ഡോ. റ്റി ജെ സാമൂവേൽ സന്ദേശം നൽകിയത്. ക്രിസ്തു സ്ഥാപിച്ച സഭയുടെ ദൗത്യവും ആത്മീയ അടിത്തറയും ദൈവിക ലക്ഷ്യവും സന്ദേശത്തിൽ ഊന്നി പറഞ്ഞു.
പാസ്റ്റർ സാബു ചാരുമ്മൂടിന്റെ നേതൃത്വത്തിൽ ആത്മീയ ആരാധന നടന്നു. വിവിധ സെക്ഷനുകളിൽ നിന്നുള്ള പ്രസ്ബിറ്റേഴ്‌സ്, ശുശ്രൂഷകരും വിശ്വാസികളും പ്രാർത്ഥനയിൽ പങ്ക് ചേർന്നു.
സഭയുടെ ആത്മീയ ഉണർവിനും സമൂഹത്തിന്റെ വളർച്ചയ്ക്കും വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകൾക്ക് പ്രാധാന്യം നൽകുന്ന 40 ദിവസത്തെ ഉപവാസ പ്രാർത്ഥന നവംബർ 27 വെള്ളിയാഴ്ച്ച വരെ പറന്തൽ അസംബ്ലിസ് ഓഫ് ഗോഡ് കൺവൻഷൻ സെന്ററിൽ തുടരും.

- Advertisement -


Comments are closed.