ചാരുംമൂട് യു.പി.എഫ് ജനറൽ കൺവൻഷൻ ഇന്ന് മുതൽ

ചാരുംമൂട്: യു.പി.എഫ് ചാരുംമൂടിന്റെ ആഭിമുഖ്യത്തിൽ ഇന്ന് മുതൽ 22 വരെ ചാരുംമൂട് യു.പി.എഫ് നഗറിൽ ജനറൽ കൺവൻഷൻ നടക്കും. വിവിധ സഭകളുടെ സംയുക്ത സഹകരണത്തോടെയാണ് യോഗം സംഘടിപ്പിക്കുന്നത്.

News Middle Advt Banner

എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 9 വരെയാണ് യോഗങ്ങൾ. പാസ്റ്റർ വർഗീസ് ജോഷ്വ (ചാത്തന്നൂർ), പാസ്റ്റർ എബി ഐരൂർ , പാസ്റ്റർ വൈ. റെജി (മുളക്കുഴ), പാസ്റ്റർ തോമസ് ഫിലിപ്പ് (വെൺമണി) എന്നിവർ പ്രസംഗിക്കും. കായംകുളം ഷേക്കെന മ്യൂസിക് ബാൻഡ് ഗാനങ്ങൾ ആലപിക്കും. വിവിധ സഭകളിൽ നിന്നുള്ള കർത്തൃദാസന്മാരും വിശ്വാസികളും കൺവൻഷനിലും പങ്കെടുക്കും. പ്രസിഡന്റ്‌ പാസ്റ്റർ സ്റ്റീഫൻ കെ സാമൂവേൽ, സെക്രട്ടറി പാസ്റ്റർ കെ വി വർഗീസ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading