പി വൈ പി എ മാവേലിക്കര ഈസ്റ്റ് സെന്റർ – ഇവാഞ്ചലിസം ബോർഡ്: ലഹരി വിരുദ്ധ ബോധവൽക്കരണ സുവിശേഷ റാലി

മാവേലിക്കര: പി വൈ പി എ മാവേലിക്കര ഈസ്റ്റ് സെന്ററിന്റെയും ഇവാഞ്ചലിസം ബോർഡിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ജനുവരി 26 വ്യാഴാഴ്ച റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ സുവിശേഷ റാലി നടക്കും. മാവേലിക്കരയിൽ രാവിലെ 9 മണിക്ക് ഐപിസി മാവേലിക്കര ഈസ്റ്റ് സെന്റർ മിനിസ്റ്റർ പാസ്റ്റർ തോമസ് ഫിലിപ്പ് ഉദ്ഘാടന സന്ദേശം നൽകുന്ന സമ്മേളനത്തിൽ മാവേലിക്കര എംഎൽഎ എം എസ് അരുൺകുമാർ റാലി ഫ്ലാഗ് ഓഫ് ചെയ്യും.
ഇവാ: അജു അലക്സ് (സംസ്ഥാന പി വൈ പി എ പ്രസിഡന്റ്), പാസ്റ്റർ മനു വർഗീസ് (ആലപ്പുഴ മേഖലാ പി വൈ പി എ പ്രസിഡന്റ്), പാസ്റ്റർ അനീഷ് ചെങ്ങന്നൂർ, പാസ്റ്റർ സനീഷ് ഏറമ്പത്ത്, പാസ്റ്റർ ഷാജഹാൻ എന്നിവർ സന്ദേശങ്ങൾ നൽകും.

മാവേലിക്കരയിൽ നിന്നാരംഭിക്കുന്ന റാലി പുതിയകാവ്, കൊല്ലകടവ്, വെണ്മണി, മാങ്കാംകുഴി,ചുനക്കര വഴി വൈകിട്ട് 6ന് ചാരുംമൂട്ടിൽ സമാപന സമ്മേളനം നടക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like