ക്രൈസ്‌തവ എഴുത്തുപുര സ്പെഷ്യൽ സപ്ലിമെന്റ് പ്രകാശനം ചെയ്തു

ഐപിസി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് പ്രകാശനം ചെയ്തു

കുമ്പനാട്: ഐപിസി ജനറൽ കൺവൻഷനോടനുബന്ധിച്ച് ക്രൈസ്തവ എഴുത്തുപുര കേരളാ ചാപ്റ്റർ പുറത്തിറക്കിയ സ്പെഷ്യൽ സപ്ലിമെന്റ് ഇന്ന് ഉച്ചക്കഴിഞ്ഞു 3 മണിക്ക്
ഫിന്നി കാഞ്ഞങ്ങാടിന്റെ അധ്യക്ഷതയിൽ
പിവൈപിഎ കേരളാ സ്റ്റേറ്റ് സെക്രട്ടറി സുവി. ഷിബിൻ ജി. ശാമുവേൽ ഐപിസി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ്ജിന് നൽകി പ്രകാശനം ചെയ്തു. ക്രൈസ്തവ എഴുത്തുപുര എന്നത് ഇന്നത്തെ മാധ്യമ രംഗത്ത് ഏറെ അഭിമാനം പകരുന്നതാണ്. കാലഘട്ടത്തിന് അനുസരിച്ച് മാറ്റങ്ങൾ വരുത്തി ജനങ്ങളിലേക്ക് ഇറങ്ങിചെല്ലുവാൻ ക്രൈസ്തവ എഴുത്തുപുരയ്ക്ക് സാധിച്ചു എന്ന് പ്രകാശനം ചെയ്ത് പാസ്റ്റർ സാം ജോർജ് പറഞ്ഞു. ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ. ബെൻസി ജി. ബാബു നന്ദി പറഞ്ഞു.

ശ്രദ്ധ ഡയറക്റ്റർ ഡോ. പീറ്റർ ജോയ്, ക്രൈസ്തവ എഴുത്തുപുര അസോസിയേറ്റ് എഡിറ്റർ ബിൻസൺ കെ. ബാബു, എന്നിവർ പങ്കെടുത്തു. ഐപിസി ഹെബ്രോൻപ്പുരത്ത് ക്രൈസ്തവ എഴുത്തുപുര സ്റ്റാൾ പ്രവർത്തിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like