റ്റി.പി.എം ചെങ്ങന്നൂർ: വാർഷിക കൺവൻഷൻ നാളെ മുതൽ

തിരുവല്ല: ദി പെന്തെക്കൊസ്ത് മിഷൻ ചെങ്ങന്നൂർ സഭയുടെ ആഭിമുഖ്യത്തിൽ വാർഷിക കൺവൻഷൻ നാളെ ഡിസംബർ 8 മുതൽ 11 വരെ പുത്തൻവീട്ടിൽ പടി പഴവന ഗ്രൗണ്ടിൽ നടക്കും.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 5:45 ന് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 നും രാത്രി 10 നും പ്രത്യേക പ്രാർത്ഥനയും ശനിയാഴ്ച രാവിലെ 9.30 ന് തിരുവല്ല സെന്ററിലെ പ്രാദേശിക സഭകളുടെ മാസയോഗവും വൈകിട്ട് 3 ന് യുവജന സമ്മേളനവും നടക്കും. ഞായറാഴ്ച രാവിലെ 9 ന് സംയുക്ത വിശുദ്ധ സഭായോഗത്തോട് കൺവൻഷൻ സമാപിക്കും.

സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like