‘അറിയപ്പെടാത്ത പാസ്റ്റർ ടി. ജി.ഉമ്മൻ’ സൂം കോൺഫറൻസ് ഡിസം. 13ന്

ഇന്ത്യയിലെ പെന്തക്കോസ്ത് ചരിത്രത്തോടൊപ്പം നടന്ന പ്രസിദ്ധരായ ദൈവവേലക്കാരെ കുറിച്ചുള്ള ചരിത്രങ്ങൾ പുതിയ തലമുറക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ‘പ്രഭ വിതറിയവർ’ എന്ന പേരിൽ സൂം മീറ്റിംഗുകൾ സംഘടിപ്പിക്കുന്നു.

പ്രഥമ പ്രോഗ്രാമായി പാസ്റ്റർ ടി.ജി. ഉമ്മൻ്റെ (PASTOR T.G.OOMMEN- 1905 – 1985) ചരിത്രത്തിലേക്ക് ഒരു യാത്ര എന്ന നിലയിൽ ‘അറിയപ്പെടാത്ത ടി. ജി.ഉമ്മൻ ‘ നാമകരണത്തിൽ ഒരു സൂം കോൺഫറൻസ് 2022 ഡിസംബർ 13 ചൊവ്വാഴ്ച വൈകിട്ട് 6.45 മുതൽ നടക്കുന്നു.
വേദപണ്ഡിതനും സഭാ നേതാവും ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭാ (I.P.C.) സ്ഥാപക നേതാക്കളിലൊരാളും ഗ്രന്ഥകർത്താവും ആയിരുന്ന
ടി.ജി. ഉമ്മൻ്റെ സംഭവബഹുലമായ ജീവിതയാത്രയിലെ ഒട്ടേറെ സംഭവങ്ങൾ, കഥകൾ , നർമ്മഭാവങ്ങൾ തുടങ്ങി
ത്രസിപ്പിക്കുന്ന ജീവിതഏടുകൾ അടങ്ങിയ
അപൂർവ്വ വീഡിയോകൾ
ഫോട്ടോകൾ എന്നിവയുടെ പ്രദർശനം.വേല തികച്ച് പോയ ദൈവദാസൻ്റെ സംഭാവനകളുടെയും പ്രബോധനങ്ങളുടെയും നേർക്കാഴ്ച്ചയാണിത്.
ലോകമെമ്പാടുമുള്ള ചർച്ച് ലീഡേഴ്സും,സമകാലികരും, ശിഷ്യന്മാരും, യുവതീ യുവാക്കളും തുടങ്ങി നാനാതുറകളിലുള്ള എല്ലാവരും ഒത്തു കൂടുന്നു.
വ്യത്യസ്തമായ ഒരു സൂം സമ്മേളനം എന്ന നിലയിൽ ഈ പ്രോഗ്രാം ശ്രദ്ധേയമായി മാറുന്നു.

Join zoom
https://us02web.zoom.us/j/84958592950?pwd=V0lmWFRRL0R6Tm56QTdRUHNoMWI3QT09

post watermark60x60

സൂം ഐ.ഡി:849 5859 2950
പാസ് വേഡ്: 1

കെ.ജെ. ജോബ് വയനാട്,
സജി മത്തായി കാതേട്ട്,
സന്ദീപ് വിളുമ്പുകണ്ടം എന്നിവർ സംഘാടക സമിതി അംഗങ്ങളായി പ്രവർത്തിക്കുന്നു. വിവരങ്ങൾക്ക്: 815708 9397, 9447372726,9961940485

“നിങ്ങളോട് ദൈവവചനം പ്രസംഗിച്ച് നിങ്ങളെ നടത്തിയവരെ ഓർത്ത് കൊൾവിൻ. അവരുടെ ജീവാവസാനം ഓർത്ത് അവരുടെ വിശ്വാസം അനുകരിക്കുവിൻ”.(Hebrews 13:7)

-ADVERTISEMENT-

-ADVERTISEMENT-

You might also like