നയാഗ്ര പ്രയർ സെന്ററിന് പുതിയ കാൽവെപ്പ്

നയാഗ്ര: കാനഡയിലെ ചരിത്ര പ്രസിദ്ധമായ നയാഗ്ര പട്ടണത്തിലെ നയാഗ്ര പ്രയർ സെന്ററിന് പുതിയ കാൽവെയ്പ്പ്. കഴിഞ്ഞ 8 വർഷമായി നടന്നു വന്ന വൈകുന്നേരങ്ങളിലുള്ള ആരാധന ഇനി മുതൽ രാവിലെ നടക്കും.
മലയാളം, ഇംഗ്ലീഷ് ആരാധന പുതിയ സ്ഥലത്തു വച്ച് ഡിസംബർ 18 ഞായറാഴ്ച്ച രാവിലെ 10.30 ന് ആരംഭിക്കും . പാസ്റ്റർ ജോൺ തോമസ് ടോറോന്റോ വചന ശുശ്രുഷ നടത്തും. സഭയുടെ അത്മീയ ശുശ്രുഷകൾക്ക് പാസ്റ്റർ ബിനു ജേക്കബും ഇവാ. ഫിന്നി ബെൻ ജോസും നേതൃത്വം നൽകുന്നു.
പഠനത്തിനും, ജോലിയ്ക്കും, സന്ദർശനത്തിനുമായി ഈ പട്ടണത്തിൽ എത്തുന്നവർ ആരാധനയിൽ സഹകരിക്കുന്നത്
പുതുതായി ഈ പട്ടണത്തിൽ എത്തുന്നവർക്ക് താമസത്തിനും ,ജോലിയ്ക്കും വേണ്ട മാർഗ നിർദ്ദേശങ്ങൾ നൽകാനും . പ്രാർത്ഥനയ്ക്കും ആത്മീയ കൂട്ടായ്മയ്ക്കുമായി ബന്ധപ്പെടുക: 6477656634

-ADVERTISEMENT-

-ADVERTISEMENT-

You might also like