കെ.എസ്.ആർ.ടി.സി ബസ്സിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

കടമ്പനാട്: കല്ലുകുഴി ഐ പി സി ഹെബ്രോൺ സഭാംഗം കല്ലുംപുറത്ത് ജോർജ് (84) ആണ് അപകടത്തെ തുടർന്ന് നിര്യാതനായത്. 06ന് ചൊവ്വാഴ്ച രാവിലെ ഏഴരയോടെ അടൂർ-കടമ്പനാട് റോഡിൽ കുഴികാല ജംക്ഷനിലെ വളവിലായിരുന്നു അപകടം. ബസ് തട്ടി റോഡിൽ വീണ ജോർജിൻ്റെ തലയിലൂടെ ബസിൻ്റ പിൻ ചക്രം കയറിയിറങ്ങി. കല്ലുകുഴി ഭാഗത്ത് നിന്ന് സ്കൂട്ടറിൽ കടമ്പനാട് ഭാഗത്തേക്ക് വരികയായിരുന്നു ജോർജ്. അടൂരിൽ നിന്ന് കൊല്ലത്തിന് സർവീസ് നടത്തിയ കെ എസ് ആർ ടി സി ബസാണ് സ്കൂട്ടറിൽ ഇടിച്ചത്. സംസ്കാരം 08 ഡിസംബർ വ്യാഴം രാവിലെ 9 മണിക്ക് ഭൌതിക ശരീരം ഭവനത്തിൽ കൊണ്ടുവരുന്നതും10 മണിക്ക് കല്ലുകുഴി ഐ. പി. സി ഹെബ്രോൻ ചർച്ചിൽ ശുശ്രൂഷയ്ക്ക് ശേഷം 12 മണിക്ക് തുവയൂർ സഭാ സെമിത്തേരിയിൽ.
ഭാര്യ കുളക്കട കൂവക്കര വീട്ടിൽ ലീലാമ്മ ജോർജ്ജ്.
മക്കൾ സൂസമ്മ, ജോസ്, എൽസി, മേഴ്സി,
മരുക്കൾ ജോയി, സൂസൻ, റെജി, രാജൻ .

-ADVERTISEMENT-

-ADVERTISEMENT-

You might also like