ആദിക് ജോൺ എബി (13) നിര്യാതനായി

പുന്തല: കുറുമ്പിക്കാലായിൽ പരേതനായ കെ വി ജോണച്ചന്റെ മകനും മാർത്തോമ്മാ സഭ കൗൺസിൽ അംഗമായ എബി വർഗീസ് ജോണിന്റെയും ലിനു എബിയുടെയും മകൻ ആദിക് ജോൺ എബി (13 വയസ്സ്) നിര്യാതനായി.
ഒന്നര മാസം മുമ്പാണ് ആദിക്കിന്റെ വിദ്യാലയമായ ആലുവ രാജഗിരി ജീവാസ് CMI Central സ്‌കൂളിന്റെ രണ്ടാം നിലയിൽ നിന്ന് സുഹൃത്തിന്റെ കയ്യിൽ നിന്ന് പാരപ്പെറ്റിൽ വീണ ചോദ്യപേപ്പർ എടുത്തു നൽകാൻ ചാടിയിറങ്ങിപ്പോഴാണ് അപകടം സംഭവിച്ചത്.
എബിയുടെയും ലിനുവിന്റെയും വിവാഹം കഴിഞ്ഞ് 13 വർഷത്തിന് ശേഷമുണ്ടായ ഏക കുട്ടിയായിരുന്നു ആദിക്.
ആദികിന്റെ ഭൗതീകശരീരം വ്യാഴാഴ്ച (08-12-2022) രാവിലെ ഒൻപതു മണിക്ക് ആലുവയിലുള്ള ഭവനത്തിൽ കൊണ്ടുവരുന്നതും ഭവനത്തിലെ ശുശ്രൂഷ 10 മണിക്ക് ആരംഭിച്ച ശേഷം 11 മണിക്ക് ആലുവ സെൻറ് തോമസ് പള്ളിയിൽ പൊതുദ൪ശനത്തിനു വയ്ക്കുന്നതാണ്. തുടർന്ന് 4 മണിക്ക് സെൻറ് തോമസ് മാർത്തോമ്മ പള്ളിയുടെ ചൂണ്ടിയിലുള്ള സെമിത്തേരിയിൽ സംസ്കാരം നടത്തപ്പെടുന്നതാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like