ഇന്നത്തെ ചിന്ത : എല്ലാവരെയും സമന്മാരാക്കുന്ന മരണം | ജെ. പി വെണ്ണിക്കുളം

സഭാപ്രസംഗി 2:12
ഞാൻ ജ്ഞാനവും ഭ്രാന്തും ഭോഷത്വവും നോക്കുവാൻ തിരിഞ്ഞു; രാജാവിന്റെ ശേഷം വരുന്ന മനുഷ്യൻ എന്തു ചെയ്യും? പണ്ടു ചെയ്തതു തന്നേ.

ജ്ഞാനം ഉല്ലാസം ധനം ഇതെല്ലാം നേടി മനുഷ്യൻ മുന്നോട്ടു പോകുമ്പോഴും മറന്നു പോകുന്ന ഒന്നുണ്ട്, സകലതും മായ അത്രേ. ഇവയ്ക്കൊന്നും ജീവിതത്തിൽ സംതൃപ്തി നൽകാനാവില്ല. തന്റെ പിൻഗാമി എങ്ങനെയായിത്തീരും എന്ന ചിന്തയും അവനെ അലട്ടുന്നുണ്ട്. തന്റെ പ്രയത്നങ്ങൾ വെറുതെയായി പോകുമോ എന്നവൻ ചിന്തിക്കാൻ കാരണം മരണാനന്തര ജീവിതത്തെക്കുറിച്ച് പ്രത്യാശ ഇല്ലാത്തതുകൊണ്ടാണ്. പ്രിയരേ, പ്രത്യാശയുടെ സ്വീകാര്യം മുറുകെ പിടിച്ചു ജീവിക്കാൻ എല്ലായ്പ്പോഴും ശ്രദ്ധിക്കുക.

ജെ. പി വെണ്ണിക്കുളം

-ADVERTISEMENT-

-ADVERTISEMENT-

You might also like