രാജ്യത്ത് മൂന്ന് വിമാനത്താവളങ്ങളില്‍ പേപ്പര്‍ രഹിത യാത്ര

ന്യൂഡല്‍ഹി: തടസങ്ങളും സങ്കീര്‍ണതകളുമില്ലാതെ യാത്ര ചെയ്യാന്‍ രാജ്യത്തെ എയര്‍പോര്‍ട്ടുകളില്‍ ഇനിമുതല്‍ ഡിജി യാത്ര സംവിധാനം. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനക്കും വിമാന യാത്രക്കുമുളള കാര്യങ്ങള്‍ ഡിജിറ്റലാക്കാനുളള പദ്ധതിയാണ് ഡിജി യാത്ര. ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ടെക്‌നോളജി (എഫ്ആര്‍ടി) അടിസ്ഥാനമാക്കി വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ക്ക് സമ്പര്‍ക്കരഹിതവും തടസ്സമില്ലാത്തതുമായ യാത്ര ഒരുക്കുകയെന്നതാണ് ലക്ഷ്യം. ബോര്‍ഡിങ് പാസ് മുതല്‍ എല്ലാ നടപടികളും പേപ്പര്‍ രഹിതമായിരിക്കും.എഫ്ആര്‍ടി ഉപയോഗിച്ച് അവരുടെ വ്യക്തിത്വം തെളിയിക്കുവാനും അത് തങ്ങളുടെ ബോര്‍ഡിംഗ് പാസ്സുമായി ബന്ധിപ്പിക്കുവാനും സാധികുന്നതാണ്.

ആദ്യഘട്ടത്തില്‍ ഏഴ് വിമാനത്താവളങ്ങളില്‍ ആഭ്യന്തര വിമാന യാത്രക്കാര്‍ക്ക് മാത്രമായി പദ്ധതി ആരംഭിക്കും. ഡല്‍ഹി, ബംഗളുരു, വാരണാസി എന്നീ മൂന്ന് വിമാനത്താവളങ്ങളിലാണ് ഇന്ന് പദ്ധതി ആരംഭിക്കുന്നത്. 2023 മാര്‍ച്ചോടുകൂടി ഹെദരാബാദ്, കൊല്‍ക്കത്ത, പൂനെ, വിജയവാഡ എന്നീ നാല് വിമാനത്താവളങ്ങളിലും ഡിജി യാത്ര പ്രവര്‍ത്തനം സജ്ജമാകും. തുടര്‍ന്ന് ഈ സാങ്കേതികവിദ്യ രാജ്യത്തുടനീളം നടപ്പിലാക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഫോട്ടോയോ ആധാര്‍ നമ്പറോ ഉപയോഗിച്ച് ഡിജി യാത്ര ആപ്പില്‍ രജിസ്‌ട്രേഷന്‍ ചെയ്താല്‍ സൗകര്യം ലഭ്യമാകും. യാത്രക്കാരുടെ ഐഡിയും യാത്രാ രേഖകളും യാത്രക്കാരന്റെ സ്മാര്‍ട്ട്‌ഫോണില്‍ തന്നെ സുരക്ഷിതമായിരിക്കുമെന്നും ഉറപ്പ് നല്‍കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.