ഇന്നത്തെ ചിന്ത : എല്ലാം മായ | ജെ. പി വെണ്ണിക്കുളം

സഭാപ്രസംഗി 1:2
ഹാ മായ, മായ എന്നു സഭാപ്രസംഗി പറയുന്നു; ഹാ മായ, മായ, സകലവും മായയത്രേ.

ഫലശൂന്യതയും അർത്ഥമില്ലായ്മയും നിറഞ്ഞു നിൽക്കുന്ന ജീവിതത്തെക്കുറിച്ചുള്ള ഉൾക്കാഴ്ച നൽകുന്ന പുസ്തകമാണ് സഭാപ്രസംഗി. ദൈവത്തെ കൂടാതെയുള്ള ജീവിതം മായ അത്രേ. മായയായ ജീവിതത്തെക്കുറിച്ചും അതിനെ അതിജീവിക്കാനുള്ള മാർഗ്ഗങ്ങളും ഇവിടെ കാണാം. പ്രിയരേ, ദൈവത്തെ മാറ്റിനിർത്തി എന്തെല്ലാം ചെയ്താലും അത് വ്യർത്ഥമാണ്. അതുകൊണ്ട് തന്നെ മനുഷ്യജീവിതത്തിന് അർത്ഥവും വ്യാപ്തിയും ഉദ്ദേശവും ഉണ്ടാകണം. സാധാരണ മനുഷ്യന്റെ ജ്ഞാനവും ബുദ്ധിയും എല്ലാം നിരർത്ഥകമാകുന്ന സന്ദർഭത്തിലും പ്രത്യാശാനിർഭരമായ ജീവിതം ദൈവത്തിലൂടെ സാധ്യമാവുകയും ചെയ്യും.

ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-ADVERTISEMENT-

You might also like