ഒറ്റപ്പെടലുകളിലും ദൈവസാന്നിധ്യം തിരിച്ചറിയുക: പാസ്റ്റർ ജോൺ തോമസ്

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷന് അനുഗ്രഹീത തുടക്കം

തിരുവല്ല: കർത്തൃദിവസത്തിലെ ഏകാന്ത വാസത്തിൽ ദൈവാത്മ നിറവിലായിരുന്നു യോഹന്നാൻ എന്നും നാമും അതുപോലെ ഒറ്റപ്പെടലുകളിൽ ദൈവസാന്നിധ്യം അനുഭവിക്കുന്നവരാകണമെന്നും ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് അന്തർദേശീയ പ്രസിഡന്റ്‌ പാസ്റ്റർ ജോൺ തോമസ്. നമ്മുടെ കർത്താവ് വരുവാൻ അടുത്തിരിക്കുന്നു എന്നും അതിനാൽ നാം വേഗം ഒരുങ്ങുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പെന്തക്കോസ്തു സഭകളുടെ ജനറൽ കൺവൻഷന് തുടക്കം കുറിച്ചുകൊണ്ട് ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ ഇന്ന് തിരുവല്ല ശാരോൻ ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാസ്റ്റർ ഫെബിൻ ബോസ് കുരുവിള പരിഭാഷ നിർവഹിച്ചു. പാസ്റ്റർ കെ റ്റി തോമസ് പ്രാരംഭ പ്രാർത്ഥന നടത്തി. മാനേജിങ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ ജോൺ വി ജേക്കബ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ പാസ്റ്റർ ജോൺസൻ കെ സാമുവേൽ സങ്കീർത്തനം വായിച്ചു. ഓഫീസ് സെക്രട്ടറി ബ്രദർ റ്റി ഒ പൊടികുഞ്ഞ് സ്വാഗതം ആശംസിച്ചു. ബ്രദർ സി ജോൺസൻ, പാസ്റ്റർ എം ജി മോനച്ചൻ, പാസ്റ്റർ എബ്രഹാം കുര്യാക്കോസ് എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ഇന്ന് നവംബർ 30 ബുധൻ മുതൽ ഡിസംബർ 4 ഞായർ വരെ യാണ് കൺവൻഷൻ നടക്കുക. “സമയം അടുത്തിരിക്കുന്നു” (വെളിപ്പാട് 1:3)” എന്നതാണ് കൺവൻഷൻ തീം. ശാരോൻ ഇവാഞ്ചലിസം ബോർഡ് ചെയർമാൻ പാസ്റ്റർ ബിജു ജോസഫ് സന്ദേശം നൽകി. അനുഗ്രഹീതരായ പ്രഭാഷകർ വരും ദിവസങ്ങളിൽ ദൈവവചനം പ്രസംഗിക്കും. ദിവസവും രാവിലെ പ്രഭാത പ്രാർത്ഥന, ബൈബിൾ സ്റ്റഡി, പാസ്റ്റേഴ്സ് കോൺഫറൻസ്, മിഷൻ കോൺഫറൻസ്, മിഷൻ ചലഞ്ച് എന്നിവയും വൈകിട്ട് പൊതുയോഗങ്ങളും നടക്കും. ശനിയാഴ്ച പകൽ 9 മണി മുതൽ സി ഇ എം, സൺഡേ സ്കൂൾ സമ്മേളനം കൺവൻഷൻ ഗ്രൗണ്ടിലും , വനിതാ സമാജം സമ്മേളനം ഓഡിറ്റോറിയത്തിലും നടക്കും. ഡിസംബർ 4 ഞായറാഴ്ച രാവിലെ സ്നാനം, സംയുക്ത ആരാധന, കർത്തൃമേശ എന്നിവയോടെ കൺവൻഷൻ സമാപിക്കും. ശാരോൻ ക്വയർ ഗാനങ്ങൾ ആലപിക്കും.

കൺവൻഷൻ്റെ അനുഗ്രഹകരമായ നടത്തിപ്പിനായി വിവിധ സബ് കമ്മറ്റികൾ പ്രവർത്തിച്ചുവരുന്നു.
നാഷണൽ പ്രസിഡന്റ്‌ പാസ്റ്റർ എബ്രഹാം ജോസഫ്, ,വൈസ് പ്രസിഡന്റ്‌മാരായ പാസ്റ്റർ ജോൺസൺ കെ. ശമുവേൽ, പാസ്റ്റർ ജേക്കബ് ജോർജ് കെ., ജനറൽ സെക്രട്ടറിമാരായ പാസ്റ്റർ ഫിന്നി ജേക്കബ്,പാസ്റ്റർ വി ജെ തോമസ്, ട്രഷറർ ബ്രദർ എബ്രഹാം വർഗീസ് തുടങ്ങിയവർ നേതൃത്വം നല്കും.
ഹാർവെസ്റ്റ് ടിവിയിലൂടെ കൺവൻഷൻ തത്സമയ സംപ്രേഷണം ചെയ്യുന്നുണ്ട്‌.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading