റ്റി.പി.എം എറണാകുളം സെന്റർ കൺവൻഷൻ വ്യാഴാഴ്ച മുതൽ

സഭയുടെ 2023 ലെ കൺവൻഷനുകൾക്ക് ‌തുടക്കം കുറിക്കുന്നതും പുതിയ മലയാളം 'കൺവൻഷൻ ഗീതങ്ങൾ' പുറത്തിറക്കുന്നതും എറണാകുളം കൺവൻഷനിലാണ്

എറണാകുളം: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ സെന്റർ കൺവൻഷനുകള്‍ക്ക്‌ തുടക്കം കുറിച്ചുകൊണ്ട് എറണാകുളം കൺവൻഷൻ ഡിസംബർ 1 മുതൽ 4 വരെ എരമല്ലൂർ എൻ.എച്ച് 47 ന് സമീപമുള്ള റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.
സഭയുടെ പുതിയ മലയാളം ‘കൺവൻഷൻ ഗീതങ്ങൾ’ പുറത്തിറക്കുന്നതും എറണാകുളം കൺവൻഷനിലാണ്. കൺവൻഷന് മുന്നോടിയായി ഇന്നലെ ഞായറാഴ്ച നടന്ന സുവിശേഷ വിളംബരജാഥയിലും പരസ്യ യോഗങ്ങളിലും നൂറുകണക്കിന് വിശ്വാസികളും ശുശ്രൂഷകരും പങ്കെടുത്തു.
ദിവസവും വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗവും വെള്ളിയാഴ്ച മുതൽ രാവിലെ 7 ന് വേദപാഠം, 9:30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം, രാത്രി 10 ന് പ്രത്യേക പ്രാർത്ഥന, ശനിയാഴ്ച വൈകിട്ട് 3 ന് യുവജന സമ്മേളനം എന്നിവ നടക്കും.
സീനിയർ പാസ്റ്റർന്മാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ഞായറാഴ്ച രാവിലെ 9 ന് എറണാകുളം സെന്ററിലെ പ്രാദേശിക സഭകളുടെ സംയുക്ത സഭായോഗത്തോട് കൺവൻഷൻ സമാപിക്കും.

വിശ്വാസികളും ശുശ്രൂഷകരും ഉൾപ്പെട്ട വോളന്റിയേഴ്സ് കൺവൻഷന്റെ ക്രമീകരണങ്ങൾ ഒരുക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like