ഇന്നത്തെ ചിന്ത : യഹോവ ഭക്തിയും ശാസനയും | ജെ. പി വെണ്ണിക്കുളം

സദൃശ്യവാക്യങ്ങൾ 27:5
മറഞ്ഞ സ്നേഹത്തിലും തുറന്ന ശാസന നല്ലത്.

ഈ ലോകത്തിൽ ജീവിക്കുമ്പോൾ മനുഷ്യന് ഇഷ്ടമല്ലാത്ത ഒന്നാണ് ശാസന. എന്നാൽ ശാസനയും തിരുത്തലുകളും ആവശ്യം തന്നെ. സ്നേഹം ഇഷ്ടപ്പെടുന്നപോലെ ശാസനയും ഇഷ്ടപ്പെടണം. കുറ്റം ചെയ്യുമ്പോൾ സ്നേഹിക്കുന്നത് പ്രോത്സാഹനം ആയി കാണരുത്. യഥാർത്ഥ സ്നേഹം മുഖം നോക്കാതെ തെറ്റിനെ തിരുത്തുന്നതാണ്. മറഞ്ഞ സ്നേഹം യഥാർത്ഥമല്ല. ആ ശാസനയിൽ നന്മയുണ്ടാകും സ്നേഹമുണ്ടാകും. തുറന്ന ശാസന ഒരു വ്യക്തിയെ ഉയരങ്ങളിൽ എത്തിക്കും. സദൃശ്യ. 28:23 ശ്രദ്ധിക്കുക, “ചക്കരവാക്കു പറയുന്നവനെക്കാൾ ശാസിക്കുന്നവന്നു പിന്നീടു പ്രീതി ലഭിക്കും”.
ജെ. പി വെണ്ണിക്കുളം

-ADVERTISEMENT-

-ADVERTISEMENT-

You might also like