ഹൃദയാഘാതം: നഴ്‌സ്‌ ഷാജി മാത്യു (46) യു.കെയിൽ മരണമടഞ്ഞു

ഷൂസ്ബെറി: മൂവാറ്റുപുഴ തൃക്കളത്തൂര്‍ പുന്നൊപ്പടി കരിയന്‍ചേരില്‍ കെ. എം. മത്തായിയുടെ മകനും മെയിൽ സ്റ്റാഫ് നേഴ്സും കൊച്ചി ലേക്ക്ഷോർ ആശുപത്രിയിൽ എമർജൻസി വിഭാഗത്തിലെ മുൻ സ്റ്റാഫ് നഴ്സുമായിരുന്ന ഷാജി മാത്യു(46) ഹൃദയഘാതത്തെ തുടർന്ന് യു.കെയിലെ ഷൂസ്ബെറിയിൽ മരണമടഞ്ഞു. ഒന്നര വർഷം മുൻപ് മാത്രമാണ് ഷാജി മാത്യുവും കുടുംബവും യു.കെയിൽ എത്തിയത്.

വെള്ളിയാഴ്ച പതിവുപോലെ അടുത്തുള്ള നഴ്‌സിങ് ഹോമില്‍ ജോലിക്കെത്തിയതായിരുന്നു ഷാജി. രാത്രി പന്ത്രണ്ടരയോടെ ജോലിക്കിടയിൽ ബ്രേക്ക് എടുത്തു റെസ്റ്റ് റൂമില്‍ ഇരിക്കുമ്പോഴാണ് അസ്വസ്ഥത തോന്നിയത്. തുടർന്നു ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്‌സ് ഉള്‍പ്പെടെയുള്ള മലയാളികള്‍ എത്തുകയും സിപിആര്‍ കൊടുക്കുകയും ചെയ്തു. ആംബുലന്‍സ് ടീമും സ്ഥലത്തെത്തി. വെറും അഞ്ചു മിനിറ്റ് മാത്രം അകലെയുള്ള ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുന്‍പ് ശനിയാഴ്ച അതിരാവിലെ മരണം സംഭവിച്ചു.

ഭാര്യ: ജൂബി റോയൽ ഷൂസ്ബെറി ഹോസ്പിറ്റലിലെ തീയേറ്റർ നേഴ്സാണ്. മക്കൾ: കെവിൻ ഷാജി (11), നെവിൻ ഷാജി (7). സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർത്താലും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading