ഇന്നത്തെ ചിന്ത : വിഷാദ ഹൃദയവും പാട്ട് പാടുന്നവരും | ജെ. പി വെണ്ണിക്കുളം

സദൃശ്യവാക്യങ്ങൾ 25:20 വിഷാദമുള്ള ഹൃദയത്തിന്നു പാട്ടു പാടുന്നവൻ ശീതകാലത്തു വസ്ത്രം കളയുന്നതുപോലെയും യവക്ഷാരത്തിന്മേൽ ചൊറുക്ക പകരുന്നതുപോലെയും ആകുന്നു.

“വിഷാദമഗ്‌നനുവേണ്ടി പാട്ടു പാടുന്നത്‌ കൊടുംതണുപ്പില്‍ ഒരാളുടെ വസ്‌ത്രം ഉരിഞ്ഞുമാറ്റുന്നതുപോലെയും
വ്രണത്തില്‍ വിനാഗിരി വീഴ്‌ത്തുന്നതുപോലെയുമാണ്‌”.
_POC പരിഭാഷ_

വിഷാദം നിറഞ്ഞു വ്രണപ്പെട്ടിരിക്കുന്ന വ്യക്തിയുടെ അരികിലേക്ക് കടന്നു ചെന്ന് ആശ്വാസ ഗാനങ്ങൾ പാടുന്നവരുണ്ട്. എന്നാൽ പലപ്പോഴും അതുകൊണ്ട് വിപരീത ഫലമാകും ഉണ്ടാവുക! അത് ചിലപ്പോൾ പുതപ്പു മാറ്റുമ്പോൾ സഹിക്കാൻ പറ്റാത്ത തണുപ്പ് പോലെയും ചവർക്കാരത്തിന്മേൽ ചൊറുക്ക ഒഴിച്ചാൽ പ്രയോജന രഹിതമാവുന്നത് പോലെയുമാകും. വ്രണിതന് പൊട്ടിക്കരച്ചിലും ആശ്വാസ രഹിത അനുഭവവും മാത്രം സമ്മാനിക്കുന്ന അത്തരം പ്രവർത്തി കൊണ്ടു പ്രയോജനമില്ല. യാക്കോബ് 5:13 പറയുന്നു, “നിങ്ങളിൽ കഷ്ടമനുഭവിക്കുന്നവൻ പ്രാർത്ഥിക്കട്ടെ; സുഖം അനുഭവിക്കുന്നവൻ പാട്ടു പാടട്ടെ”. റോമർ 12:15 ശ്രദ്ധിക്കൂ, “സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കയും കരയുന്നവരോടുകൂടെ കരകയും ചെയ്‍വിൻ”. അപ്പോഴും ആശ്വസിക്കാൻ വകയുള്ളത് ശ്രദ്ധിക്കുക, സദൃശ്യ. 12:25 “മനോവ്യസനം ഹേതുവായി മനുഷ്യന്റെ മനസ്സിടിയുന്നു; ഒരു നല്ല വാക്കോ അതിനെ സന്തോഷിപ്പിക്കുന്നു”.

post watermark60x60

ജെ. പി വെണ്ണിക്കുളം

-ADVERTISEMENT-

-ADVERTISEMENT-

You might also like