യുണൈറ്റഡ് പെന്തെക്കോസ്ത് ഫെല്ലോഷിപ്പ് കുന്നംകുളം; 12 -മത് മെഗാ ബൈബിൾ ക്വിസ്

കുന്നംകുളം: കുന്നംകുളത്തും പരിസരപ്രദേശങ്ങളിലും ഉള്ള വേർപെട്ട സഭകളുടെ ഐക്യ പ്രസ്ഥാനമായി 1982 ൽ ആരംഭിച്ച യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പ്(UPF) ന്റെ 12-മത് മെഗാ ബൈബിൾ ക്വിസിന്റെ രജിസ്ട്രേഷൻ പുരോഗമിക്കുന്നു. ഓൺലൈൻ ആയി നടത്തപ്പെടുന്ന ബൈബിൾ ക്വിസ്സിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 1000പേർക്ക് മാത്രമാണ് പങ്കെടുക്കുവാൻ സാധിക്കുക.

2023 ജനുവരി 26 ന് നടത്തുന്ന ക്വിസ്സിൽ യഥാക്രമം 1, 2, 3, 4, 5 സ്ഥാനം നേടി വിജയികളാകുന്നവർക്ക് 25000, 10000, 7000, 5000, 3000 രൂപ ക്യാഷ് പ്രൈസ്, ട്രോഫി, മൊമെന്റോ എന്നിവയും 6 മുതൽ 10 സ്ഥാനം നേടുന്നവർക്ക് 2000 രൂപ, 11 മുതൽ 15 സ്ഥാനം നേടുന്നവർക്ക് 1000 രൂപ വീതവും ക്യാഷ് നൽകുന്നു. അപ്പോസ്തോലന്മാരുടെ പ്രവർത്തികൾ മാത്രമായിരിക്കും ക്വിസ്സിൽ ഉണ്ടായിരിക്കുക. സഭാ, സംഘടന, മത, പ്രായ ഭേതമന്യേ ലോകത്തിന്റെ ഏത് ഭാഗത്തുള്ളവർക്കും പങ്കെടുക്കുവാൻ സാധിക്കുന്നതാണ്. രജിസ്ട്രേഷൻ ഫീസ് 100 രൂപയാണ്. ചീഫ് എക്സാമിനർ പാസ്റ്റർ കെ. പി. ബേബി, രജിസ്ട്രാർ പാസ്റ്റർ പ്രതീഷ് ജോസഫ് എന്നിവർ നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like