ഇന്നത്തെ ചിന്ത: ബാലൻ നടക്കേണ്ട വഴി | ജെ. പി വെണ്ണിക്കുളം

സദൃശ്യവാക്യങ്ങൾ 22:6
ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല. ഈ ലോകത്തിൽ നടക്കേണ്ട വഴിയും നടക്കാൻ പാടില്ലാത്ത വഴിയുമുണ്ട്. കുട്ടികൾ ഭൂരിപക്ഷം പേരും അവർക്കു ഇഷ്ടമുള്ള വഴിയിൽ നടക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ദൈവവചനം വിഭാവനം ചെയ്തിരിക്കുന്ന ഒരു വഴിയുണ്ട് അതാണ് നടക്കേണ്ട വഴി.

ഈ ശാസ്ത്ര യുഗത്തിൽ കുട്ടികളെ ശിക്ഷിക്കാൻ പാടില്ല എന്ന് വന്നിരിക്കുന്നു! അതിനാൽ അവർ ബോധിച്ച വഴിയേ സഞ്ചരിക്കുന്നു. എന്നാൽ വചനം ഇതിനു എതിരാണ്. സദൃശ്യ. 23:13, 14 നോക്കുക, “ബാലന്നു ശിക്ഷ കൊടുക്കാതിരിക്കരുതു; വടികൊണ്ടു അടിച്ചാൽ അവൻ ചത്തുപോകയില്ല. വടികൊണ്ടു അവനെ അടിക്കുന്നതിനാൽ നീ അവന്റെ പ്രാണനെ പാതാളത്തിൽനിന്നു വിടുവിക്കും”. സദൃശ്യ. 13:24 പറയുന്നു, “വടി ഉപയോഗിക്കാത്തവൻ തന്റെ മകനെ പകെക്കുന്നു; അവനെ സ്നേഹിക്കുന്നവനോ ചെറുപ്പത്തിലേ അവനെ ശിക്ഷിക്കുന്നു”. എന്നാൽ സദൃശ്യ. 19:18 പറയുന്നു, “പ്രത്യാശയുള്ളേടത്തോളം നിന്റെ മകനെ ശിക്ഷിക്ക; എങ്കിലും അവനെ കൊല്ലുവാൻ തക്കവണ്ണം ഭാവിക്കരുതു”. പ്രിയരേ, മക്കൾ ദൈവം നൽകുന്ന ദാനമാണ്. അവരെ ദൈവീക ശിക്ഷണത്തിൽ വളർത്താനുള്ള ഉത്തരവാദിത്തം മാതാപിതാക്കൾക്കുണ്ട്. തലമുറയോടുള്ള ബന്ധത്തിൽ ദാവീദിനും ഏലി പുരോഹിതനും സംഭവിച്ച പരാജയം ഒരു പാഠമാകട്ടെ. സദൃശ്യ. 22:15 കൂടി ശ്രദ്ധിക്കുക, “ബാലന്റെ ഹൃദയത്തോടു ഭോഷത്വം പറ്റിയിരിക്കുന്നു; ശിക്ഷെക്കുള്ള വടി അതിനെ അവനിൽനിന്നു അകറ്റിക്കളയും”.

ജെ. പി വെണ്ണിക്കുളം

-Advertisement-

You might also like
Comments
Loading...